
ഫ്രാന്‍സിസ് പാപ്പായ്ക്കു സമ്മാനമായി ലഭിച്ച ലംബോര്‍ഗിനി കാര്‍ ലേലത്തില്‍ വിറ്റു. ലംബോര്‍ഗിനി കാറിനു ലഭിച്ചത് 7 ലക്ഷത്തി 15,000 യൂറോ ആണ്. ഇപ്പോഴത്തെ വിനിമയ നിരക്കനുസരിച്ച് ഏകദേശം 5 കോടി 72 ലക്ഷം രൂപയ്ക്ക് തുല്യമാണ് ഈ തുക.
ഈ തുകയില്‍ ഒരു ഭാഗം ഇറാഖിലെ ക്രൈസ്തവരുടെ കണ്ണീരൊപ്പുന്നതിനായി ചിലവിടുവാനാണ് തീരുമാനിച്ചിരിക്കുക. ലേലത്തില്‍ ലഭിക്കുന്ന തുക ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവിടുമെന്നു സമ്മാനമായി ലഭിച്ച അവസരത്തില്‍ തന്നെ പാപ്പാ വ്യക്തമാക്കിയിരുന്നു.
മ്യൂണിക്കില്‍, സൂത്ത്ബെയ് എന്ന കമ്പനിയാണ് ഈ കാര്‍ ലേലത്തില്‍ വിറ്റത്. അടിസ്ഥാന വിലയുടെ ഏതാണ്ട് നാലിരട്ടി വിലയ്ക്കാണ് കാര്‍ വിറ്റു പോയതെന്ന് കമ്പനി വ്യക്തമാക്കി. പേപ്പല്‍ നിറങ്ങളാല്‍ പ്രത്യേക വിധത്തില്‍ കാര്‍ അലങ്കരിക്കുകയും ചെയ്തിരുന്നു.