ടൊറന്റോ ആക്രമണത്തിൽ ഇരയായവർക്ക് വേണ്ടി പ്രാർത്ഥന

കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിൽ തിങ്കളാഴ്ച ഉണ്ടായ വാൻ  ആക്രമണത്തിൽ പത്തുപേർ കൊല്ലപ്പെടുകയും നിരവധി  പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാനഡയിലെ ടൊറന്റോ നഗരത്തിലെ തിരക്കേറിയ തെരുവിൽ  വാനിൽ എത്തിയ തോക്കുധാരിയായ യുവാവാണ്  ആക്രമണം നടത്തിയത്.  ആക്രമണത്തിൽ പരിക്കേറ്റവർക്കും  കൊല്ലപ്പെട്ടവർക്കും  വേണ്ടി കർദ്ദിനാൾ തോമസ് കൊളിൻസും  ടൊറന്റോ അതിരൂപതയും പ്രാർത്ഥിക്കുന്നു.

“ഈ ആക്രമണം ദേശീയ സുരക്ഷയെ  ഒരു തരത്തിലും ബാധിക്കുന്നില്ല” എന്ന് രാജ്യത്തിന്റെ പൊതു സുരക്ഷാ മന്ത്രി റാൽഫ് ഗുഡേൽ പറഞ്ഞു.

“സംഭവിച്ചത്  വളരെ സങ്കടകരമാണ്. നിരപരാധികളായ ജനങ്ങളുടെ ദൈനംദിന ജീവിതം ദുരന്തങ്ങളിൽ  അകപ്പെട്ടിരിക്കുകയാണ്. അക്രമത്തിൽപ്പെട്ടവരുടെ  എല്ലാ ബന്ധുക്കൾക്കു വേണ്ടി ഞാൻ തീർച്ചയായും പ്രാർഥിക്കുന്നു.”  ഈ ആഴ്ച അവസാനം കഷ്ടത അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രത്യേക പ്രാർഥനകൾ നടത്താൻ എല്ലാ ഇടവകളോടും  അതിരൂപത ആവശ്യപ്പെടുന്നതായി ആർച്ച്ബിഷപ്പ് കർദിനാൾ തോമസ് കോളിൻസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here