സമാധാനപരമായ മരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന 

സമാധാനപൂര്‍ണ്ണമായ മരണം, ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ കണ്ടുകൊണ്ടുള്ള മരണം ആരും ആഗ്രഹിക്കുന്നതാണ്. മരണ സമയത്ത് പലരെയും അലട്ടുന്ന ഒന്നാണ് ഭയം. ആ സമയം ധൈര്യം നല്‍കി അവരെ നല്ല മരണത്തിനായി ഒരുക്കുക മക്കളുടെയും അടുത്ത ബന്ധുക്കളുടെയും ഒക്കെ കടമയാണ്. എന്നാല്‍ പ്രിയപ്പെട്ടവരുടെ  മരണ നേരത്ത് എന്ത് ചെയ്യണം എങ്ങനെ പ്രാര്‍ത്ഥിക്കണം എന്ന് പലര്‍ക്കും അറിയില്ല.

പ്രിയപ്പെട്ടവരുടെ മരണ നേരത്ത് അവരെ ക്രിസ്തുവിന്റെ കരങ്ങളില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുവാനും ദൈവഹിതത്തിനായി സമര്‍പ്പിച്ചു കൊണ്ട് സമാധാനപൂര്‍ണ്ണമായ ഒരു മരണത്തിനായി ഒരുങ്ങുവാനും സഹായിക്കുന്ന ഒരു പ്രാര്‍ത്ഥന ചുവടെ ചേര്‍ക്കുന്നു.

‘എന്റെ രക്ഷകനും നാഥനും ആയ ദൈവമേ, എന്റെ അവസാന സമയങ്ങളില്‍ എന്നെ ശക്തിപ്പെടുത്തുവാന്‍ അങ്ങയുടെ കരങ്ങള്‍ വിരിക്കണമേ. ആശ്വാസത്തിന്റെ പരിമളം പരത്തണമേ. അങ്ങയുടെ സമ്പന്നമായ വചനങ്ങള്‍ എനിക്ക് തുണയായി അയയ്ക്കണമേ. അങ്ങയുടെ വിശുദ്ധ തൈലം കൊണ്ട് എന്നെ മുദ്രിതമാക്കണമേ. അങ്ങയുടെ ശരീരത്തെ എനിക്ക് ഭക്ഷണമായി നല്‍കണമേ. അങ്ങയുടെ തിരുരക്തം എന്റെ മേല്‍ തളിക്കണമേ. പരിശുദ്ധ മറിയമേ എന്റെ അടുത്തു വരണമേ. എന്റെ മാലാഖമാരേ സമാധാനമായി എന്നില്‍ കടന്നു വരണമേ. സകല വിശുദ്ധന്മാരെ എന്റെ പേരിനു കാരണഭൂതരായ വിശുദ്ധരെ, എനിക്കായി മാദ്ധ്യസ്ഥം വഹിക്കണമേ. ഞാന്‍ മരിക്കുകയാണെങ്കില്‍ അത് സഭയിലും എന്റെ വിശ്വാസത്തിലും സ്‌നേഹത്തിലും ആയിരിക്കട്ടെ. ആമ്മേന്‍.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ