മരണമടഞ്ഞ മാതാപിതാക്കള്‍ക്കായി ഉള്ള പ്രാര്‍ത്ഥന 

മാതാപിതാക്കളുടെ വേര്‍പാട് മക്കളെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍ വളരെ പ്രയാസമാണ്. കാരണം സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പാഠങ്ങള്‍ നാം പഠിച്ചു തുടങ്ങുന്നത് അവരില്‍ നിന്നാണ്. അവരോടുള്ള കടമകള്‍ അവരുടെ മരണം കൊണ്ട് അവസാനിക്കുന്നില്ല എന്ന് നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നു.

മരണമടഞ്ഞ മാതാപിതാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുക എന്നത് മക്കളുടെ കടമയാണ്.  അവരോടുള്ള ആദരവും ബഹുമാനവും മരണ ശേഷവും തുടരണം. അത് മാതാപിതാക്കളെ ബഹുമാനിക്കുക എന്ന കല്‍പ്പനയുടെ പൂര്‍ത്തീകരണമാണ്.  അതിനാല്‍ തന്നെ അനുദിനം മരണമടഞ്ഞ മാതാപിതാക്കള്‍ക്കായി പ്രാര്‍ത്ഥിക്കണം. അതിനായി നിങ്ങളെ സഹായിക്കുന്ന മനോഹരമായ ഒരു ചെറിയ പ്രാര്‍ത്ഥന ചുവടെ ചേര്‍ക്കുന്നു:

‘ദൈവമേ മാതാപിതാക്കളെ ബഹുമാനിക്കണം എന്ന് ഞങ്ങളോട് കല്‍പ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തത് അങ്ങ് തന്നെയാണല്ലോ. ആകയാല്‍ ഞങ്ങളുടെ മാതാവിന്റെയും പിതാവിന്റെയും ആത്മാക്കളുടെമേല്‍ അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ തിരിക്കണമേ. അവരുടെ അപരാധങ്ങള്‍ ക്ഷമിക്കണമേ. കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം മരണമടഞ്ഞ എന്റെ മാതാപിതാക്കളെ നിത്യതയുടെ ആനന്ദത്തില്‍ വീണ്ടും കാണുവാനുള്ള അനുഗ്രഹം നല്‍കണമേ. ആമ്മേന്‍.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here