മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 27

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, ആരാധനക്രമ വത്സരത്തിലെ പുതിയ കാലം ആരംഭിക്കുന്ന ഈ ദിനത്തിൽ അങ്ങേക്കു വേണ്ടിയുള്ള ആഗ്രഹം എന്നിൽ വർദ്ധിപ്പിക്കണമേ.   നിന്നെ സ്വീകരിക്കാൻ ഹൃദയപൂർവ്വം ഒരുങ്ങേണ്ട ഈ കാലത്തിൽ,  നിന്റെ സ്നേഹത്തിലും പ്രകാശത്തിലും വളർന്നു വരാൻ എന്നെ സഹായിക്കണമേ.  ഈ പുണ്യ   ദിനത്തിൽ  അൾത്താരയിലെ ബലിയിൽ നിന്ന് ശക്തി സ്വീകരിച്ച് ജീവിതത്തിന്റെ കർമ്മ മണ്ഡലങ്ങളിൽ സൗരഭ്യം പരത്താൻ എന്നെ സഹായിക്കണമേ.  ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“കാരുണ്യ പ്രവർത്തി ചെയുന്ന ആരും മരണത്തെ ഭയപ്പെടുന്നില്ല.” (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ! ഞങ്ങള്‍ക്കു രക്‌ഷപ്രദാനംചെയ്യണമേ! (സങ്കീര്‍ത്തനങ്ങള്‍ 85:7 ).  ദൈവമേ, ഞാൻ അനുഗമിക്കേണ്ട വഴി അങ്ങു തന്നെയാണല്ലോ. ഇന്നേ ദിനം അങ്ങേ വഴികളിലൂടെ സഞ്ചരിക്കാൻ നൽകിയ കൃപകൾക്കു  ഞാൻ നന്ദി പറയുന്നു.  ഇന്നേദിനം  നിന്റെ വചനങ്ങളെക്കാൾ എന്റെ തീരുമാനങ്ങൾക്കും ഹിതങ്ങൾക്കും പ്രാമുഖ്യം നൽകി, എന്റെ ഉത്തരവാദിത്വങ്ങളിൽ ഉദാസീനത കാട്ടിയതിനു  എന്നോടു  ക്ഷമിക്കണമേ.  നാളെ ദൈവഹിതം പ്രകാരം എന്റെ  ജീവിതം ക്രമപ്പെടുത്താൻ എന്നെ സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ