മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 29

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യവാനായ പിതാവേ, പ്രശാന്തമായ ഈ പ്രഭാതത്തിൽ അങ്ങേ സ്തുതിക്കുവാനും ആരാധിക്കുവാനും എന്റെ അധരങ്ങളെ ഉണർത്തണമേ. ഇന്നു ഞാൻ കണ്ടുമുട്ടുന്നവർക്കെല്ലാം അങ്ങയുടെ സ്നേഹം പകർന്നു നൽകാൻ എന്നെ ഉപകരണമാക്കണമേ. സത്യത്തിലും ഉപവിയിലും ഞാൻ മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്ത് അങ്ങയോടുള്ള എന്റെ സ്നേഹം ജ്വലിപ്പിക്കട്ടെ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നിങ്ങൾക്കു ദൈവത്തെ കാണണമെങ്കിൽ അവൻ മറഞ്ഞിരിക്കുന്ന സ്ഥലത്തന്വേഷിക്കുവിൻ, ആവശ്യക്കാരിൽ, രോഗികളിൽ, വിശക്കുന്നവരിൽ, തടവുകാർക്കിടയിൽ…” (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“മകനേ, എന്‍െറ വാക്കു കേള്‍ക്കുക; അത്‌ അവഗണിക്കരുത്‌; അവസാനം നീ അതിന്‍െറ വില അറിയും. ഏതു ജോലിയും ഉത്‌സാഹപൂര്‍വം ചെയ്യുക; നിന്നെ രോഗം ബാധിക്കുകയില്ല” (പ്രഭാഷകന്‍ 31:22).  ദൈവമേ അങ്ങയുടെ സ്നേഹത്തിന്റെ വലിയ സമ്മാനത്തിനു ഞാൻ ഞാൻ നന്ദി പറയുന്നു. ഇന്നേ ദിവസം അങ്ങയുടെ സ്നേഹത്തിനു പ്രത്യുത്തരം നൽകാതെ എന്റെ വാക്കുകളിലൂടെയും, പ്രവൃത്തികളിലൂടെയും, ചുറ്റുമുള്ളവരെ വേദനിപ്പിച്ചതിന് ഞാൻ മാപ്പു ചോദിക്കുന്നു. നാളെ ഞാൻ തെറ്റു ചെയ്തവരോട് ക്ഷമ ചോദിച്ചുകൊണ്ട്, അങ്ങയുടെ സ്നേഹത്തിന്റെ ജ്വലിക്കുന്ന സാക്ഷിയാകാൻ എനിക്ക് അനുഗ്രഹം നൽകേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ