മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 14

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, വിശുദ്ധ കല്ലിസ്റ്റസിന്റെ രക്തസാക്ഷിത്വത്തെ ഓർമ്മിക്കുന്ന ഈ പുണ്യ ദിനത്തിൽ, സഹനത്തിന്റെ നടുവിലും നിന്നോടുള്ള വിശ്വസ്തത കാത്തു സൂക്ഷിച്ച,  വിശുദ്ധനെ അനുകരിച്ച് സത്യവിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി പോരാടുവാൻ  എനിക്ക് കൃപ നൽകേണമേ. ഇന്നത്തെ എന്റെ ജീവിതം മുഴുവൻ  ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത് പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി ഞങ്ങൾ സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നമുക്കു വെളിപ്പെടുവാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുവാൻ  ഇന്നത്തെ സഹനങ്ങൾക്ക് കഴിയില്ല.” (വി. സിപ്രിയാൻ ).

 ഈശോയോടൊപ്പം രാത്രി

“ഭയപ്പെടേണ്ടാ നിങ്ങൾ അനേകം കരുവികളേക്കാൾ വിലയുള്ളവരാണ്.” (യോഹ: 12 :7) ദൈവമേ, ഈ ദിനത്തിന്റെ അന്ത്യത്തിൽ ഞാൻ ഉറങ്ങാൻ പോകും മുമ്പ്, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശുശ്രൂഷ ചെയ്യാൻ ഇന്നേദിനം നി തന്ന അവസരങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. സഹനങ്ങളെ ഏറ്റെടുക്കാൻ  ഭയപ്പെട്ടതിനും,  നിന്നിൽ ആശ്രയിക്കുന്നതിനു ഭംഗം വരുത്തിയതിനും എന്നോടു ക്ഷമിക്കേണമേ. ഈ രാത്രിയിൽ നി എന്റെ ഹൃദയത്തിന്റെ മുറിവുകളെ സുഖപ്പെടുത്തണമേ.  നാളെ, ജ്വലിക്കുന്ന ഹൃദയവുമായി നിനക്കു വേണ്ടി ജീവിക്കാൻ  എനിക്കു കൃപ തരണമേ.  ആമ്മേൻ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും…

നന്മ നിറഞ്ഞ മറിയമേ …

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ