മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ജനുവരി 13

ഈശോയോടൊപ്പം സുപ്രഭാതം

സർവ്വശക്തനായ പിതാവേ ശാന്തതയിൽ നിന്റെ ദിവ്യപ്രകാശത്തിൽ ഞാൻ എന്റെ ജീവിതം ആരംഭിക്കുന്നു. പ്രത്യാശയുടെ ആശ്വാസത്തിന്റെ സന്ദേശം നീ ഏറ്റവും അത്യാവശ്യമുള്ള നിന്റെ മക്കൾക്കു പകർന്നു നൽകാൻ ഇന്നേ ദിവസം എന്നെ ഉപകരണമാക്കണമേ. എന്റെ ഹൃദയവും എനിക്കുള്ള സർവ്വതും ദൈവമേ നിനക്കു  ഞാൻ സമർപ്പിക്കുന്നു. ഇന്നേ ദിനത്തിലെ എന്റെ  ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

എല്ലാവരും എല്ലായ്പ്പോഴും, മറ്റുള്ളവരുടെ നന്മ പരിഗണിക്കാതെ, അവന്റെയോ അവളുടെയോ അവകാശങ്ങൾക്കു വേണ്ടി മാത്രം അവകാശവാദമുന്നയിക്കുമ്പോൾ അവിടെ ശരിയായ സമാധാനമുണ്ടാവുകയില്ല” (ഫ്രാൻസീസ് പാപ്പ )

ഈശോയോടൊപ്പം രാത്രി

“ദൈവത്തിൽ മാത്രമാണ് എനിക്ക് ആശ്വാസം അവിടുന്നാണ് എനിക്കു രക്ഷ നൽകുന്നത്” (സങ്കീ: 62:1) . ദൈവമേ പ്രകാശം പരത്തുന്ന നിന്റെ സാന്നിധ്യത്തിനു ഞാൻ  നന്ദി പറയുന്നു.  ഇന്നേദിനം മറ്റുള്ളവരെ വേദനിപ്പിച്ച വാക്കുകൾ എന്റെ അധരത്തിൽ വന്നു പോയെങ്കിൽ, മറ്റുള്ളവരെക്കുറിച്ച്  അപകീർത്തി പറഞ്ഞെങ്കിൽ  എന്നോടു  ക്ഷമിക്കണമേ.  ദൈവമേ നാളെ പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്ക് കാതോർത്ത്  സത്യത്തിന്റെയും സ്നേഹത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കാൻ  എന്നെ സഹായിക്കേണമേ.  ആമ്മേൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply