സീറോ മലബാര്‍ സെപ്തംബര്‍ 28; മത്താ 8:1-4 – പ്രാര്‍ത്ഥന

ദൈവഹിതത്തിന് പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുക എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. നമ്മുടെ ഇഷ്ടങ്ങളെ ദൈവത്തിന് സമര്‍പ്പിക്കുക; ദൈവത്തിന് ഇഷ്ടങ്ങളില്‍ നമ്മുടെ ഇഷ്ടങ്ങള്‍ പൂര്‍ത്തിയാകട്ടെ എന്നും നമ്മള്‍ പഠിച്ചിട്ടുണ്ട്. ഗേത്‌സമേനിലെ യേശുവിന്റെ പ്രാര്‍ത്ഥന, ”എന്റെ ഹിതമല്ല നിന്റെ ഹിതം നിറവേറട്ടെ” എന്നായിരുന്നല്ലോ. ഏതാണ്ട് ഇതിനോട് സമാനമായൊരു പ്രാര്‍ത്ഥനയാണ് നമ്മള്‍ ഇന്ന് വായിക്കുന്നത്. കുഷ്ഠരോഗിയായ ഒരുവന്‍ യേശുവിനോട് പറയുകയാണ്: ”കര്‍ത്താവേ, അങ്ങേയ്ക്ക് മനസുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും” എന്ന്. അയാള്‍ക്ക് നൂറുശതമാനം ഉറപ്പാണ് യേശുവിന് സൗഖ്യം നല്‍കാന്‍ കഴിയുമെന്ന്. പക്ഷേ, യേശു മനസാകണം. സൗഖ്യം ലഭിക്കണം എന്ന എന്റെ മനസ്, സൗഖ്യം നല്‍കാന്‍ കഴിവുള്ള യേശുവിന്റെ മനസിനോട് ചേര്‍ത്ത് വയ്ക്കണം. അയാള്‍ അത് ചെയ്യുകയാണ്; അയാള്‍ക്ക് സൗഖ്യം ലഭിക്കുകയാണ്. യേശുവിന്റെ മനസിനോട് നമ്മുടെ മനസ് ചേര്‍ക്കുന്നതാണ് പ്രാര്‍ത്ഥന എന്ന തിരിച്ചറിവിലേയ്ക്ക് നമ്മള്‍ കടന്നു വരിക.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ