മറിയത്തിന്റെ വിമലഹൃദയത്തോടുള്ള  പ്രതിഷ്ഠാ ജപം

ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യ വര്‍ഗ്ഗത്തിന്റെ അഭയവുമായ പരിശുദ്ധ മറിയമേ,യുദ്ധം കൊണ്ടും അവിശ്വാസം കൊണ്ടും അധ:പതിച്ചുപോയ ലോകത്തേയും പലവിധത്തില്‍ പീഡിപ്പിക്കപ്പെടുന്ന തിരുസഭയേയും വിവിധ സങ്കടങ്ങള്‍ നിമിത്തം വലയുന്നവരായ ഞങ്ങളെയും അങ്ങേ അമലോത്ഭവ ഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. മിശിഹായുടെ സമാധാനം ഞങ്ങള്‍ക്കും ലൊകത്തിനുമായി വാങ്ങിത്തരണമേ.അങ്ങേ വിമലഹൃദയത്തിന്നു പ്രതിഷ്ഠിതരായ ഞങ്ങളെ പരിശുദ്ധരായി ജീവിക്കുന്നതിനും പ്രേഷിത ചൈതന്യത്തില്‍ വളര്‍ന്നു വരുന്നതിനും അനുഗ്രഹിക്കേണമേ .തിരുസഭാംബികേ. തിരുസഭയ്ക്ക് സര്‍വ്വ സ്വാതന്ത്ര്യവും സമാധാനവും അരുളണമേ. വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും പാതയിലൂടെ ദൈവജനത്തെ അങ്ങു നയിക്കേണമേ. മാനവ വംശത്തിനുവേണ്ടിയുള്ള ഈശോയുടെ സമര്‍പ്പണത്തോട് യോജിച്ച് അങ്ങയോട് വിശ്വസ്തത പുലര്‍ത്തി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ. അമലോത്ഭവ ഹൃദയമേ, മനുഷ്യഹൃദയങ്ങളില്‍ രൂപം കൊള്ളുന്ന തിന്മയുടെ ശക്തികളേയും മാനവ പുരോഗതിയെ തളര്‍ത്തുന്ന തിന്മയുടെ ദൂഷ്യഫലങ്ങളേയും നേരിടുവാനുള്ള കഴിവു ഞങ്ങള്‍ക്ക് നല്‍കണമേ.പരിശുദ്ധ അമ്മേ,ഞങ്ങളുടെ മാര്‍പ്പാപ്പമാര്‍ അങ്ങേയ്ക്കു സമര്‍പ്പിചിട്ടുള്ളതും കാലാകാലങ്ങളില്‍ നവീകരിക്കുന്നതുമായ ഈ പ്രതിഷ്ഠയെ സ്വീകരിച്ച് അങ്ങേ അമലോത്ഭവ ഹൃദയത്തിന്റെ സ്വന്തമായി ഞങ്ങളെ കാത്തു കൊള്ളണമേ, ആമ്മേന്‍.

മറിയത്തിന്റെ വിമല ഹൃദയമേ,

ഞങ്ങള്‍ക്കുവേണ്ടി, പ്രാര്‍ത്ഥിക്കേണമേ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here