മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം ആഗസ്റ്റ് 11

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, അസ്സീസിയിലെ വിശുദ്ധ ക്ലാരയുടെ തിരുനാൾ ദിനത്തിൽ വിശുദ്ധയെ നയിച്ച ആത്മാവു എന്റെ എളിയ ജീവിതത്തിലും വെളിച്ചം വീശട്ടെ. ദരിദ്രനായ യേശുവിനെ അക്ഷരാർത്ഥത്തിൽ പിൻതുടർന്ന് ദൈവീക സ്വാതന്ത്രത്തിൽ ജീവിച്ച വിശുദ്ധ ക്ലാരയെപ്പോലെ എന്റെ ജീവിതവും എന്റെ സഹോദരങ്ങൾക്കായി നൽകാൻ എന്നെ പഠിപ്പിക്കണമേ. അങ്ങനെ എന്റെ ജീവിതം വഴി എന്റെ സഹോദരങ്ങൾക്ക് നന്മ വിരിയട്ടെ. ഇന്നത്തെ ഞങ്ങളുടെ സന്തോഷങ്ങളും ദുഃഖങ്ങളും ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത് പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി ഞങ്ങൾ സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നമ്മുടെ ഹൃദയങ്ങളും പ്രവൃത്തികളും, ദിവ്യമായ സ്നേഹത്താലും, സഹാനുഭൂതിയാലും സ്വാധീനിക്കപ്പെട്ടതാണങ്കിൽ, നമ്മുടെ സംസാരരീതിയും, ദൈവിക ശക്തിയാൽ നയിക്കപ്പെടുന്നതായിരിക്കും” (ഫ്രാൻസീസ് പാപ്പ). ഈശോയെ നിന്റെ സ്നേഹത്താൽ എന്റെ ഹൃദയത്തെ പവിത്രീകരിക്കണമേ.

ഈശോയോടൊപ്പം രാത്രി

“നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും” (ലൂക്കാ: 11:41). ദൈവമേ ഇന്നേ ദിനം ഞങ്ങളുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും നിന്റെ ദൗത്യം നിർവ്വഹിക്കാൻ ഞങ്ങളെ അനുവദിച്ചതിനു ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഞങ്ങൾക്ക് ചുറ്റുമുള്ളവരെ, പ്രത്യേകമായി ഞങ്ങളുടെ സഹായം ഏറ്റവും ആവശ്യമുള്ളവരെ അവഗണിച്ചതിനു ഞങ്ങളോട് ക്ഷമിക്കണമേ. ദൈവമേ വരണമേ, നിന്റെ കരുണയാൽ ഞങ്ങളെ സുഖപ്പെടുത്തണമേ. നാളെ ഞങ്ങളുടെ അയൽക്കാരെ ശുശ്രൂഷിക്കാനും പ്രാർത്ഥനയിൽ വിശ്വസ്ത പുലർത്താനും ഞങ്ങൾക്ക് കൃപ തരണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ …

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ