മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 9

ഈശോയോടൊപ്പം സുപ്രഭാതം

സകല നന്മകളുടെയും ഉറവിടമായ ദൈവമേ, ഈ പ്രഭാതത്തിൽ അങ്ങയുടെ മഹനീയ സ്നേഹത്തെ ഞങ്ങൾ വാഴ്ത്തുന്നു. ഇന്നേ ദിവസം ഞങ്ങളുംടെ വഴികളിൽ നീതിയുടെയും സത്യത്തിന്റെയും കിരണങ്ങൾ നൽകി നിരന്തരം ഞങ്ങളെ നയിക്കേണമേ. ഇന്നത്തെ ഞങ്ങളുടെ  ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ദൈവമേ നിനക്ക് സ്തുതി, ഇന്നേ ദിവസം ജീവിക്കാൻ നി എന്നെ അനുവദിച്ചു.” (വി. വെൻസെസ്ലാവൂസ്)

 ഈശോയോടൊപ്പം രാത്രി

“യേശു പറഞ്ഞു: കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിന് യോഗ്യനല്ല.” (ലൂക്കാ 9:62).  ദൈവമേ നിന്റെ നന്മകളെ എല്ലാ കാര്യത്തിലും പാടി സ്തുതിക്കാനും, ഇന്നേദിനം ഞാൻ കണ്ടുമുട്ടിയവരെ ശുശ്രൂഷിക്കാനും സാധിച്ചതിനു ഞാൻ നന്ദി പറയുന്നു. മറ്റുള്ളവരെ ഇന്നേദിനം ബോധപൂർവ്വം അവഗണിച്ചെങ്കിൽ  എന്നോട് ക്ഷമിക്കണമേ. നാളെ നിന്റെ രാജ്യത്തിനുവേണ്ടി ശ്രദ്ധയോടെ അധ്വാനിക്കാൻ എന്നെ സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ