മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 30

ഈശോയോടൊപ്പം സുപ്രഭാതം

അനന്ത നന്മസ്വരൂപനായ  ദൈവമേ, വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്റ തിരുനാൾ ദിനത്തിൽ ഞാൻ അങ്ങയെ വാഴ്ത്തുന്നു, സ്തുതിക്കുന്നു,  നന്ദി പറയുന്നു.  സുവിശേഷത്തിനു വേണ്ടി ജീവൻ സമർപ്പിച്ച ശ്ലീഹായെപ്പോലെ ദൈവീക കാര്യങ്ങളിൽ തീഷ്ണതയോടെ വ്യാപരിക്കാൻ എന്നെ അനുഗ്രഹിക്കണമേ. ഞാനായിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ ജീവക്കുന്ന സുവിശേഷമാകാൻ  എന്നെ ഒരുക്കണമേ.  ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“പ്രിയ സുഹൃത്തുക്കളെ, ആവശ്യക്കാരായ മനുഷ്യരെ നന്മൾ കണ്ടുമുട്ടുമ്പോൾ യേശുവിനെത്തന്നെയാണ് കണ്ടുമുട്ടുന്നതെന്ന്  നമ്മൾ മറക്കരുത്.” (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്‍െറ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും (യോഹന്നാന്‍ 12:26) “.  ദൈവമേ അങ്ങയുടെ ശുശ്രൂഷയുടെ ഭാഗമാകാൻ ഇന്നേ ദിനം എന്നെ അനുവദിച്ചതിനു ഞാൻ നന്ദി പറയുന്നു. ഇന്നേ ദിവസം ശുശ്രൂഷാ മനോഭാവം മറന്ന് ധാർഷ്ട്യത്തോടും ധിക്കാരത്തോടും കൂടെ ഞാൻ പെരുമാറിയെങ്കിൽ  ഞാൻ മാപ്പു ചോദിക്കുന്നു. എളിമയുള്ള ഹൃദയം നൽകി എന്നെ രൂപാന്തരപ്പെടുത്തണമേ. നാളെ വിനീത ഹൃദയനും ശാന്തനുമായ അങ്ങയുടെ മുഖം എന്റെ മുമ്പിൽ  പ്രകാശിപ്പിക്കണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ