മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: സെപ്റ്റംബർ 29

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, മുഖ്യ ദുതന്മാരായ മിഖായലിന്റേയും, ഗബ്രിയേലിന്റേയും, റഫായലിന്റേയും തിരുനാൾ ആഘോഷിക്കുന്ന ഈ പുണ്യ ദിനത്തിൽ അതിശയകരമായ വഴികളിലൂടെ മാലാഖമാരിലൂടെ ഞങ്ങളെ നയിക്കുന്നതിനെ പ്രതി ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. ഇന്നേ ദിവസം പരിശുദ്ധ മാലാഖമാരോടുള്ള ഐക്യത്തിൽ ജീവിക്കാനും പൊതുനന്മയ്ക്കും, മനഷ്യമഹത്വത്തിനും വേണ്ടി ജീവിക്കാൻ ഈന്നേ ദിനം ഞങ്ങളെ ഒരുക്കേണമേ. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“കർത്താവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങേക്കു നന്ദി പറയുന്നു. ദേവന്മാരുടെ മുൻപിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്‌ത്തും.” (സങ്കീ: 138: 1) ഈശോയെ മുഖ്യദൂതന്മാരോടൊപ്പം നിന്നെ സ്തുതിക്കാൻ അനുഗ്രഹിക്കകണമേ

ഈശോയോടൊപ്പം രാത്രി

” കർത്താവിന്റെ ഹിതം നിറവേറ്റുന്ന ദാസരുടെ വ്യൂഹങ്ങളേ, അവിടുത്തേ സ്തുതിക്കുവിൻ.” (സങ്കീ: 103 :21). ദൈവമേ , എന്റെ അനുദിന ജീവിതത്തിലുള്ള മാലാഖമാരുടെ സാന്നിധ്യത്തിനും സംരക്ഷണയ്ക്കും ഞാൻ നന്ദി പറയുന്നു. എല്ലായിടത്തും എല്ലാ നേരവും മുഖ്യദൂതന്മാരുടെ മാധ്യസ്ഥം അപേക്ഷിക്കാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ …

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ