മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: സെപ്റ്റംബർ 24

ഈശോയോടൊപ്പം സുപ്രഭാതം

ദയാനിധിയായ ദൈവമേ, അങ്ങയുടെ തിരുക്കുമാരന്റെ സവിശേഷ ഓർമ്മയാചരിക്കുന്ന ഈ ദിനത്തിൽ അങ്ങയെ സ്തുതിക്കുവാനും, അങ്ങയുടെ സംരക്ഷണയുംടെ തണലിൽ ഇന്നേ ദിവസം ചിലവഴിക്കാനും എന്നെ ഒരുക്കേണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“വിശ്വസ്തതയും ക്ഷമയും തമ്മിൽ നല്ല ബന്ധമുണ്ട്, വർഷങ്ങൾ പിന്നിടുമ്പോഴാണ് അതിന്റെ ആനന്ദവും ആത്മസമർപ്പണവും ഫലം തരിക” (ഫ്രാൻസീസ് പാപ്പ). ഈശോയെ വിശ്വസ്തതയിലും ക്ഷമയിലും വളരാൻ എനിക്കു കൃപ നൽകണമേ.

ഈശോയോടൊപ്പം രാത്രി

“സമാധാനത്തിന്റെ കർത്താവു തന്നെ നിങ്ങൾക്ക് എക്കാലത്തും എല്ലാ വിധത്തിലും സമാധാനം നൽകട്ടെ” (2 തെസലോ, 3:16). കർത്താവിന്റെ ദിനം എന്റെ കുടുംബത്തോടും, സുഹൃത്തുക്കളോടും ഒപ്പം ആഘോഷിക്കാൻ അങ്ങു നൽകിയ വലിയ കൃപകളെ ഓർത്ത്, ദൈവമേ, ഞാൻ നന്ദി പറയുന്നു. ഇന്നേദിനം അങ്ങയിൽ വിശ്രമിക്കാതെ, കൂടുതൽ സമയം ബാഹ്യ കാര്യങ്ങളിൽ ശ്രദ്ധിച്ച് മറ്റുള്ളവരോടുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് അകന്നു ജീവിച്ചതിന് എന്നോട് ക്ഷമിക്കണമേ . നാളെ ദൈവഹിതം പ്രകാരം എന്റെ ജീവിതം ക്രമപ്പെടുത്താൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here