മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: സെപ്റ്റംബർ 28

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യവാനായ പിതാവേ, ശാന്തമായ ഈ പ്രഭാതത്തിൽ അങ്ങേ സ്തുതിക്കുവാൻ എന്റെ അധരങ്ങളെ ഉണർത്തണമേ. ഇന്നു ഞാൻ കണ്ടുമുട്ടുന്നവർക്കെല്ലാം അങ്ങയുടെ സ്നേഹം പകർന്നു നൽകാൻ എന്നെ സഹായിക്കണമേ. സത്യത്തിലും ഉപവിയിലും ഞാൻ മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്ത് അങ്ങയോടുള്ള എന്റെ സ്നേഹം ജ്വലിപ്പിക്കട്ടെ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നമ്മൾ നമ്മിൽ നിന്നു പുറത്തിറങ്ങി ഹൃദയം തുറക്കുമ്പോൾ ദൈവം നമുക്ക് നൽകുന്ന സമ്മാനമാണ് ക്രിസ്തീയ പ്രതീക്ഷ” (ഫ്രാൻസീസ് പാപ്പ). ഈശോയെ എന്റെ സ്വാർത്ഥതയിൽ നിന്നു പുറത്തിറങ്ങാൻ കൃപ തരണമേ.

ഈശോയോടൊപ്പം രാത്രി

“നമ്മുടെ രക്ഷകനായ യേശു ക്രിസ്തു മരണത്തെ ഇല്ലാതാക്കുയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു” (2 തിമോ1:10). ദൈവമേ, ഇന്നേ ദിനം അങ്ങു നൽകിയ ദാനങ്ങൾക്കും, പുണ്യത്തിൽ വളരാൻ തന്ന അവസരങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എന്നെ തന്നെ ഒറ്റപ്പെടുത്തി മറ്റുള്ളവരുടെ ആവശ്യങ്ങളെ ഞാൻ അവഗണിച്ചതിനു എന്നോട് ക്ഷമിക്കണമേ. നാളെ എന്റെ എല്ലാ പ്രവർത്തികളിലും ദൈവസ്നേഹാനുഭവത്തിൽ ചെയ്യാനും പ്രകാശം പരത്താനും എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply