മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: സെപ്റ്റംബർ 30

ഈശോയോടൊപ്പം സുപ്രഭാതം

ദയാനിധിയായ പിതാവേ, വിശുദ്ധ ഗ്രന്ഥ പഠനത്തിൽ സന്തോഷം കണ്ടെത്തിയ വി. ജറോമിന്റെ ഓർമ്മയാചരിക്കുന്ന ഈ ദിനത്തിൽ, എന്റെ ജീവിതത്തിന്റെ ഓരോ വിനാഴികയിലും ദൈവവചനത്തിന്റെ ശക്തിയും അർത്ഥവും മനസ്സിലാക്കി ജീവിക്കാൻ എന്നെ ഒരുക്കേണമേ. എന്റെ ജീവിതം അങ്ങനെ മറ്റുള്ളവർക്ക് ഒരു നല്ല സുവിശേഷാക്കി മാറ്റണമേ. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“എന്തെങ്കിലും ജോലിയിൽ എപ്പോഴും വ്യാപൃതരായിരിക്കുവിൻ, പിശാചു ഒരിക്കലും നിങ്ങളെ പ്രലോഭനവുമായി സമിപിക്കുകയില്ല.” (വി. ജറോം)

ഈശോയോടൊപ്പം രാത്രി

“വരുവിൻ, നമുക്ക് കർത്താവിനു സ്ത്രോത്രമാലപിക്കാം, നമ്മുടെ ശിലയെ സന്തോഷപൂർവ്വം പാടിപ്പുകഴ്ത്താം.” (സങ്കീ: 95:1). ദൈവമേ, നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന അങ്ങയുടെ വചനത്തിന്റെ മാധുര്യത്തിനു ഞാൻ നന്ദി പറയുന്നു. അങ്ങയുടെ തിരുവചനം വായിക്കാതെ, അവഗണിച്ചു നടന്ന നിമിഷങ്ങളെ പ്രതി ഞാൻ മാപ്പു ചോദിക്കുന്നു. അനുദിന ജീവിതത്തിൽ ദൈവവചനത്തിനു പ്രാധാന്യം നൽകി ജീവിക്കാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ …

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ