ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യായുടെ 7 കൊച്ചു പ്രാർത്ഥനകൾ 

ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യായുടെ 7 കൊച്ചു പ്രാർത്ഥനകൾ നമുക്കും ചൊല്ലി പ്രാർത്ഥിക്കാം.

  1. ഓ ഈശോയെ, ഞാൻ എന്തു ചെയ്താലും നിന്നെ മാത്രം പ്രീതിപ്പെടുത്തുവാനുള്ള കൃപ എനിക്കു നൽകണമേ.

2. ശാന്തതയും എളിമയുള്ള ഈശോയുടെ ഹൃദയമേ എന്റെ ഹൃദയം നിന്റേതു പോലെ ആക്കണമേ.

3. ഓ ഈശോയെ  നിന്നിൽ മാത്രം ആനന്ദം കണ്ടെത്താൻ കൃപ നൽകണമേ.

4. ഓ വിശുദ്ധ മഗ്ദലേന മറിയമേ, എന്റെ ജീവിതം ഒരു സ്നേഹ പ്രവർത്തി ആക്കാനുള്ള കൃപ ഈശോയിൽ നിന്നു വാങ്ങിത്തരേണമേ.

5. ഓ ഈശോയെ, എപ്പോഴും എന്നെത്തന്നെ പരിത്യജിക്കാനും എപ്പോഴും എന്റെ സഹോദരിമാരെ പ്രീതിപ്പെടുത്തുവാനും എന്നെ പഠിപ്പിക്കണമേ.

6. ഓ എന്റെ ദൈവമേ, എന്റെ മുഴു ഹൃദയത്തോടെ ഞാൻ നിന്നെ സ്നേഹിക്കുന്നു.

7. ഓ എന്റെ വിശുദ്ധ കാവൽ മാലാഖേ നിന്റെ ചിറകുകളുടെ കീഴിൽ എന്നെ എപ്പോഴും മറയ്ക്കണമേ, അതുവഴി ഈശോയെ ഞാൻ ഒരിക്കലും ഞാൻ വേദനിപ്പിക്കാതിരിക്കട്ടെ.

ഫാ. ജെയ്സൺ കുന്നേൽ എംസിബിഎസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ