അസീസിയിലെ ഫ്രാന്‍സിസിനെ ചുവര്‍ ചിത്രങ്ങളില്‍ പകര്‍ത്തി കപ്പൂച്ചിന്‍ വൈദികര്‍

സ്‌നേഹത്തിന്റെ അതുല്യമായ ഭാവം ലോകത്തിനു പകര്‍ന്നു നല്‍കിയ ഫ്രാന്‍സിസ് അസീസിയുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി കപ്പൂച്ചിന്‍ വൈദികര്‍. ആലുവ സെന്റ് തോമസ് കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യലെറ്റിലെ ഫാ. ജോബി മേരിസണ്‍ ഫാ. ആര്‍. വി കപൂച്ചിന്‍ എന്നിവരുടെ കലാവൈഭവത്തില്‍ ഉടലെടുത്ത ചിത്രങ്ങളാണ് കാഴ്ച്ചക്കാരില്‍ അത്ഭുതമുളവാക്കുന്നത്. ലളിത കലാ അക്കാദമിയില്‍ തുടങ്ങിയ ‘സ്റ്റിഗ്മാറ്റ്’ പ്രദര്‍ശനത്തിലാണ് വൈദികരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഫാ.  ആര്‍. വി കപൂച്ചിന്‍ ബോള്‍ പോയിന്റ് പേനയില്‍ വരച്ച 150  ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എട്ട് ഫ്രെയിമുകളിലായാണ് 150 ചിത്രങ്ങള്‍ അദ്ദേഹം തയ്യാറാക്കിയിരിക്കുക. ചിത്രരചനയില്‍ ഡിപ്ലോമ നേടിയ ശേഷം ചുവര്‍ചിത്ര രചന അഭ്യസിച്ച ഫാ. ജോബി പ്രകൃതിയെയും ജീവജാലങ്ങളെയും സ്‌നേഹിച്ച ഫ്രാന്‍സിസ് അസീസിയുടെ ജീവിതകാലങ്ങളാണ് ചുവര്‍ ചിത്രങ്ങളിലൂടെ കാഴ്ചക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.

ലളിതകലാ അക്കാദമിയിലെ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച പ്രദര്‍ശനം മെയ് 5 നു സമാപിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 6: 30 വരെയുള്ള പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply