‘റിലീജിയന്‍ ഫോര്‍ പീസ്’ മ്യാന്‍മറിന്റെ സമാധാന ശ്രമത്തിന് പിന്തുണ നല്‍കുന്നു

അന്തര്‍ദേശീയ സമാധാനത്തിനും  മ്യാന്മറിനും വേണ്ടി , യംഗോനിലെ കര്‍ദിനാള്‍ ചാള്‍സ് ബോ ഉള്‍പ്പെടെയുള്ള മതനേതാക്കളുടെ സംഘം, മ്യാന്മറില്‍ ഒത്തുകൂടി. സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂകിയുമായും കൂടിക്കാഴ്ച നടത്തി. കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള  അന്തര്‍ദേശീയ  നേതാക്കളുടെ സംഘം മ്യാന്‍മറില്‍ ശാന്തിയുടെ സമാധാനത്തിനുള്ള തങ്ങളുടെ പ്രതിബദ്ധത പ്രഖ്യാപിച്ചു.

യാങ്കോന്‍ ആര്‍ച്ച്ബിഷപ്പ്, കര്‍ദ്ദിനാള്‍ ചാള്‍സ് ബോയും  സമാധാന സംഘടനയുടെ  ഉന്നതതല പ്രതിനിധി സംഘത്തിലെ 17 അംഗങ്ങളും മ്യാന്മര്‍ ജനതക്ക് തുറന്ന കത്ത് എഴുതി. നിരവധി ആഭ്യന്തര കലഹങ്ങള്‍ അനുഭവിക്കുന്ന രാജ്യത്ത് സമാധാനത്തിനും സമാധാനപരിപാടികള്‍ക്കുമുള്ള അവരുടെ പ്രതിബദ്ധത  പ്രതിജ്ഞ ചെയ്തു.

1970 ല്‍  സ്ഥാപിതമായ ‘റിലീജിയന്‍ ഫോര്‍ പീസ്’ ലോകത്തിലെ ഏറ്റവും വലുതും ബഹുജനസംവിധാനവുമായ സംയുക്ത സഖ്യമാണ്. ലോകത്തിലെ മതസമൂഹങ്ങള്‍ക്കിടയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതില്‍ നടത്തുന്നത്.

സമാധാന ശ്രമങ്ങളുമായി സഹകരിക്കാന്‍ പ്രതിനിധി സംഘത്തിന്റെ ഓഫര്‍ സ്യൂകി സ്വാഗതം ചെയ്തു. റാഖൈന്‍ സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ വംശീയ സംഘര്‍ഷങ്ങള്‍ നേരിടുന്നതിനും ഇത് സഹായിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply