പിതാവായ ദൈവത്തിന്റെ സ്നേഹത്തിൽ  ആശ്രയിക്കുക: സിസ്റ്റർ മഡോണ

പിതാവായ ദൈവത്തിന്റെ സ്നേഹം മനുഷ്യന്റെ ഹൃദയങ്ങള്‍ക്കായുള്ള നിറവിന്റെ അക്ഷയമായ  ഉറവിടമാണ് എന്ന് സിസ്റ്റേഴ്സ്  ലൈഫിലെ സിസ്റ്റർ  ബെതാനി മഡോണ ചിക്കാഗോയിലെ കത്തോലിക്കാ യുവജന സമ്മേളനത്തിൽ പറഞ്ഞു.  ഓരോ  ദിവസവും ഓരോ നിമിഷത്തിലും അനേകം അനുഗ്രഹങ്ങൾ നമ്മുടെയിടയിൽ വന്നു കൊണ്ടിരിക്കുന്നു എന്നും ഈ ഓരോ അനുഗ്രഹങ്ങളും പിതാവിന്റെ കൂടെ ആയിരിക്കുന്നതിനായി അവിടുന്ന് നമ്മുക്ക് നല്‍കുന്നതാണെന്നും 8,000 ഓളം വരുന്ന ജനക്കൂട്ടത്തോട് സിസ്റ്റർ മഡോണ പറഞ്ഞു.

ചെറുപ്പക്കാരെ നല്ല വചന പ്രഘോഷകരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കത്തോലിക്കാ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. സിസ്റ്റർ  മഡോണയായിരുന്നു സ്റ്റുഡന്റ് ലീഡർഷിപ്പ് സമ്മേളനത്തില്‍ മൂന്നാം ദിവസത്തെ  മുഖ്യപ്രഭാഷണം നടത്തിയത്. “പ്രചോദിപ്പിക്കുക  & സജ്ജമാക്കുക.” എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ്  ഈ വർഷത്തെ കോൺഫറൻസ് നടന്നത്. 1991 ൽ  കർദിനാൾ ജോൺ ഓകോണർ സ്ഥാപിക്കപ്പെട്ട ജീവന്‍റെ സഹോദരിമാര്‍ എന്ന സംഘടനയുടെ വൊക്കേഷണൽ ഡയറക്ടറാണ് സിസ്റ്റർ മഡോണ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here