ഭാരതത്തിൽ മതപീഡനം വർധിക്കുന്നു എന്ന് റിപ്പോർട്ട് 

2018 ൽ ഭാരതത്തിൽ മതപീഡനങ്ങൾ വർധിക്കും എന്ന് യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏജൻസി റിപ്പോർട് ചെയ്തു. ബി‌ജെ‌പി അധികാരത്തിലേറിയതോടെ പീഡന നിരക്ക് രാജ്യത്തു ക്രമാതീതമായി വർധിച്ചു എന്നും വരും വർഷങ്ങളിൽ അതിൽ ഇനിയും വർദ്ധനവ് ഉണ്ടാകും എന്നും ആണ് റീലീസ് ഇന്‍റര്‍നാഷ്ണൽ ഏജൻസി അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിൽ വെളിപ്പെടുത്തിയിരിക്കുക. ‘പെര്‍സിക്യൂഷന്‍ ട്രെന്‍ഡ്‌സ് 2018’ എന്ന റിപ്പോര്‍ട്ടിലാണ് ഏജൻസി ഈ പരാമര്‍ശം നടത്തിയിരിക്കുക.

ആഗോള തലത്തില്‍ ഏറ്റവും മതപീഡനം രൂക്ഷമാകുക കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.  ചൈനയിലെ വിവിധ പ്രവിശ്യകളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കനത്ത വിലക്കുകളാണ് നിലനില്‍ക്കുന്നതെന്നും കര്‍ശനനിയമങ്ങളിലൂടെ  ക്രൈസ്തവരെ നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരതം, ചൈന, നൈജീരിയ എന്നീ രാജ്യങ്ങളെയാണ് മതപീഡനം രൂക്ഷമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറാനില്‍ മുസ്ലിം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതു അവിടെ  പീഡനം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാകുന്നു എന്ന്  റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply