വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ തയ്യാറാക്കിയ വിരമിക്കല്‍ കത്ത് പ്രസിദ്ധീകരിച്ചു 

പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് പോള്‍ ആറാമന്‍ പാപ്പാ തയ്യാറാക്കിയ വിരമിക്കല്‍ കത്ത് പ്രസിദ്ധീകരിച്ചു. ഗുരുതരമായ എന്തെങ്കിലും രോഗം ബാധിക്കുകയോ സഭാ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് തടസം വരുത്തുകയോ ചെയ്താല്‍ തന്റെ രാജി അംഗീകരിക്കണം എന്ന് കത്തില്‍ പാപ്പാ ആവശ്യപ്പെടുന്നു. അന്നത്തെ കര്‍ദിനാള്‍മാരുടെ കോളജിന്റെ ഡീനിനാണു പാപ്പാ രാജി സമര്‍പ്പിച്ചത്.

‘പോള്‍ ആറാമന്‍ പാപ്പായെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനം വരെ പിതാവും ഉപദേശകരും നേതാവും സഹോദരനും സുഹൃത്തും ആയി തുടരുവാന്‍ അനുവദിച്ച ദൈവത്തിനു നന്ദി ‘ എന്ന് ഈ കത്തു ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ് പാപ്പാ അഭിപ്രായപ്പെട്ടു. മേയ് പതിനഞ്ചാം തിയതിയാണ് പാപ്പയുടെ കത്തും ഈ അഭിപ്രായവും പ്രസിദ്ധീകരിച്ചത്. ‘ദി ബാര്‍ക് ഓഫ് പോള്‍’ എന്ന പുസ്തകത്തിലാണ് ഈ കത്തിനെക്കുറിച്ചും അതിന് ഫ്രാന്‍സിസ് പാപ്പായുടെ പ്രതികരണവും രേഖപ്പെടുത്തിയിരിക്കുന്നത്. പൊന്തിഫിക്കല്‍ ഹൗസ്‌ഹോള്ഡിന്റെ പ്രീഫെക്റ്റ് ആയ മോണ്‍. ലിയോനാര്‍ഡോ സാപിന്‍സാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്.

പോള്‍ ആറാമന്‍ പാപ്പാ തന്റെ രാജിക്കത്ത് തയ്യാറാക്കിയിരുന്നെന്ന് നേരത്തെ ഊഹാപോഹങ്ങള്‍  ഉണ്ടായിരുന്നു എങ്കിലും 2017 ല്‍ കര്‍ദിനാള്‍ കോളജിലെ വൈസ് ഡീനായിരുന്ന കര്‍ദിനാള്‍ ജിയോവാനി ബട്ടിസ്റ്റ റീയാണ് അങ്ങനെ ഒരു കത്തുണ്ട് എന്നതിന് ഉറപ്പു നല്‍കിയത്. എന്നാല്‍ ഈ പുസ്തകം  പുറത്തിറങ്ങിയത് വരെ അത് പ്രസിദ്ധീകരിക്കപ്പെട്ടില്ല. 1965 മേയ് 2  എന്ന തിയതി രേഖപ്പെടുത്തിയ കത്ത്, കര്‍ദിനാള്‍മാരുടെ കോളജിന്റെ ഡീനായ ഫ്രഞ്ച് കര്‍ദിനാള്‍ യൂജീന്‍ ടിസറാങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് എഴുതിയിരിക്കുക.

സഭയുടെ നന്മയ്ക്കായി ഈ രാജി സ്വീകരിക്കുവാന്‍ പാപ്പാ ഡീനിനോടും കൂരിയ അംഗങ്ങളോടും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പോള്‍ ആറാമന്‍ പാപ്പയുടെ ദീര്‍ഘവീക്ഷണം നിറഞ്ഞതും പ്രവചനാത്മകവുമായ കാഴ്ചപ്പാടിനെ ഫ്രാന്‍സിസ് പാപ്പാ നന്ദിയോടെ സ്മരിച്ചു. സഭയുടെയും സമൂഹത്തിന്റെയും നന്മയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം എന്നും ഫ്രാന്‍സിസ് പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here