സി​സി​ബി​ഐയുടെ ​ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി റ​വ.​ഡോ. സ്റ്റീ​ഫ​ൻ ആ​ല​ത്ത​റ നിയമിതനായി

ബം​ഗ​ളൂ​രു: ഭാ​ര​ത​ത്തി​ലെ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യു​ടെ (സി​സി​ബി​ഐ) ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി റ​വ.​ഡോ. സ്റ്റീ​ഫ​ൻ ആ​ല​ത്ത​റ നി​യ​മി​ത​നാ​യി. ബം​ഗ​ളൂ​രി​ൽ​ന​ട​ന്ന സി​സി​ബി​ഐ നി​ർ​വാ​ഹ​ക സ​മി​തിയുടെ ബം​ഗ​ളൂ​രി​ൽ​ന​ട​ന്ന ​യോ​ഗ​മാ​ണ് നാ​ലു​വ​ർ​ഷ​ത്തേ​ക്കു കൂ​ടി അദ്ദേഹത്തെ നി​യ​മി​ച്ച​ത്.

രൂ​പ​ത​ക​ളു​ടെ വി​ഭ​ജ​ന​ത്തി​നും പു​തി​യ രൂ​പ​ത​ക​ളു​ടെ സ്ഥാ​പ​ന​ത്തി​നു​മാ​യു​ള്ള ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി, ബി​ഷ​പ്സ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, ബം​ഗ​ളൂ​രി​ലെ സി​സി​ബി​ഐ ആ​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​ന്‍റെ ഡ​യ​റ​ക്‌​ട​ർ എ​ന്നീ ചു​മ​ത​ല​ക​ളിലും അ​ദ്ദേ​ഹം തു​ട​രും.

വ​രാ​പ്പു​ഴ അ​തി​രൂ​പ​താം​ഗ​മാ​യ ഡോ. ​സ്റ്റീ​ഫ​ൻ ആ​ല​ത്ത​റ എ​ട്ടു​വ​ർ​ഷം കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യു​ടെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലും ഔ​ദ്യോ​ഗി​ക വ​ക്താ​വും കെ​സി​ബി​സി​യു​ടെ ആ​സ്ഥാ​ന​കാ​ര്യാ​ല​യ​മാ​യ പി​ഒ​സി​യു​ടെ ഡ​യ​റ​ക്‌​ട​റു​മാ​യി​രു​ന്നു.

സി​സി​ബി​ഐ​യു​ടെ ദൈ​വ​ശാ​സ്ത്ര ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യി ഡോ. ​ഫ്രാ​ൻ​സീ​സ് ഗോ​ൺ​സാ​ൽ​വ​സും അ​ല്മാ​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യി ബോം​ബെ അ​തി​രൂ​പ​താം​ഗം ഡോ. ​ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സും കാ​നോ​ൻ​നി​യ​മ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യി ഡോ. ​ഇ​രു​ദ​യ​രാ​ജും നി​യ​മി​ത​രാ​യി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here