പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ഡ​ന്‍റ് ആയി റ​വ.​ഡോ. ടോ​മി പോ​ൾ ക​ക്കാ​ട്ടു​ത​ട​ത്തി​ൽ നിയമിതനായി

ആ​ലു​വ: ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ൻ​ഡ് ഫി​ലോ​സ​ഫി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി റ​വ. ഡോ. ​ടോ​മി പോ​ൾ ക​ക്കാ​ട്ടു​ത​ട​ത്തി​ൽ നി​യ​മി​ത​നാ​യി. മൂ​ന്നു വ​ർ​ഷം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന റ​വ. ഡോ. ​ചാ​ക്കോ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.

വ​ത്തി​ക്കാ​നി​ൽ​നി​ന്നു​ള്ള നി​യ​മ​ന​രേ​ഖ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചാ​ൻ​സ​ല​റും കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സ​പാ​ക്യം നൽകി.

പാ​ലാ രൂ​പ​താം​ഗ​വും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ല​ഞ്ഞി സ്വ​ദേ​ശി​യു​മാ​യ റ​വ. ഡോ. ​ടോ​മി പോ​ൾ, വ​ൻ​മേ​ലി​ൽ ക​ക്കാ​ട്ടു​ത​ട​ത്തി​ൽ പ​രേ​ത​രാ​യ കെ.​സി. പോ​ളി​ന്‍റെ​യും എ​ലി​സ​ബ​ത്തി​ന്‍റെ​യും മ​ക​നാ​ണ്. 1986ൽ ​വൈ​ദി​ക​നാ​യി. ബെ​ൽ​ജി​യ​ത്തി​ലെ ലു​വ​യി​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ത​ത്ത്വ​ശാ​സ്ത്ര​ത്തി​ൽ ലൈ​സ​ൻ​ഷ്യേ​റ്റും ഡോ​ക്ട​റേ​റ്റും എ​ടു​ത്തു.

1997 ജൂ​ണ്‍ മു​ത​ൽ ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സ്ഥി​രാ​ധ്യാ​പ​ക​നാ​യും കേ​ര​ള​ത്തി​ലെ വി​വി​ധ സെ​മി​നാ​രി​ക​ളി​ലും ത​ത്ത്വ​ശാ​സ്ത്ര കോ​ള​ജു​ക​ളി​ലും സ​ന്ദ​ർ​ശ​കാ​ധ്യാ​പ​ക​നാ​യും സേ​വ​നം ചെ​യ്തു വ​രു​ന്നു. എ​ട്ടു ഗ്ര​ന്ഥ​ങ്ങ​ളും മു​പ്പ​തി​ല​ധി​കം ലേ​ഖ​ന​ങ്ങ​ളും വി​വി​ധ ഭാ​ഷ​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Leave a Reply