പുതിയ ഫോർമേറ്റീവ് കൊഴ്സുകളിലൂടെ സഭാ ഭരണസമിതിയെ വത്തിക്കാന്‍ നവീകരിക്കുന്നു

പുതിയ ഫോർമേറ്റീവ് കൊഴ്സുകളിലൂടെ സഭാ ഭരണസമിതിയെ വത്തിക്കാന്‍ നവീകരിക്കുന്നു. ഇതിന്റെ ഭാഗമായി  ഫെബ്രുവരിയിൽ, പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ദി ഹോളി ക്രോസ് മാനേജ്മെൻറ് ഇൻസ്ട്രമെന്റ് പുതിയ  കോഴ്സ് ആരംഭിക്കും. സാമ്പത്തികശാസ്ത്രം, ധനകാര്യം, ബിസിനസ്സ് ധാർമികത, സാമൂഹ്യശാസ്ത്രം എന്നിവ കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ  അഭ്യർത്ഥന പ്രകാരം ലോകമെമ്പാടുമുള്ള നേതാക്കൾക്ക് സഭാ മാനേജ്മെന്റ് പദ്ധതിക്ക്  നിർദ്ദേശങ്ങൾ  നൽകും.

സഭയുടെ സാമൂഹിക സിദ്ധാന്തങ്ങള്‍ ലോകത്തിനു  മാതൃകയാവുന്നതില്‍ ഫ്രാൻസിസ് മാർപ്പാപ്പ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പ തങ്ങളുടെ പദ്ധതിയെ  അനുഗ്രഹിച്ചിരുന്നു എന്ന് പ്രോഗ്രാം മാനേജ്മെന്റ് പ്രോഗ്രാമിന്റെ വൈസ് ഡയറക്ടർ ഫാ.റോബർട്ട് ഗഹൽ പറഞ്ഞു. കുമ്പസാരം കേൾക്കുന്നതിനും കുർബാന അർപ്പിക്കുന്നതിനും  ആത്മീയ ഉപദേശം നല്കുന്നതിനും  പകരം  പുരോഹിതർ ഇപ്പോൾ അവരുടെ ഓഫീസ് ചുമതലകളിൽ അധിക സമയം ചെലവഴിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. അത്മായരെ പ്രത്യേകം ജോലികൾ ഏറ്റെടുക്കുവാൻ സഹായിക്കുവാനാണ് ഈ കോഴ്സ്.

നിരവധി രാജ്യങ്ങളിൽനിന്നുള്ള പ്രൊഫസർമാരുള്‍പ്പെടെ  ഏകദേശം 40 വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനകം തന്നെ  ടാൻസാനിയ, സോളമൻ ദ്വീപുകൾ, ഓസ്ട്രേലിയ, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ  നിന്നുമുള്ള വിദ്യാർത്ഥികൾ രജിസ്റ്റര്‍ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here