സമുദ്രതീര ജപമാല പ്രാർത്ഥനയുമായി ഗ്രേറ്റ് ബ്രിട്ടൻ രൂപത

പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ മാ​ധ്യ​സ്ഥ്യം മ​ര​ണ​സം​സ്കാ​ര​ത്തി​ന് എ​തി​രേയു​ള്ള മ​റു​മ​രു​ന്നാ​ണെ​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ. വാ​ൽ​സിം​ഹാം മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്രം ആ​ഹ്വാ​നം ചെ​യ്ത സ​മു​ദ്ര​തീ​ര​ത്തു​ള്ള ജ​പ​മാ​ല​യു​ടെ ഭാ​ഗ​മാ​യി പോ​ർ​ട്ട്സ് മൗ​ത്ത് റോ​സ് ഗാ​ർ​ഡ​ൻ​സി​ൽ ജ​പ​മാ​ല​യ്ക്കു നേ​തൃ​ത്വം ന​ല്കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്രി​ട്ട​നി​ലെ അ​ബോ​ർ​ഷ​ൻ ആ​ക്റ്റ് നി​ല​വി​ൽ വ​ന്ന​തി​ന്‍റെ അൻപ​താം വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ജപമാല പ്രാർത്ഥന സംഘടിപ്പിച്ചത്. ഈ ​നി​യ​മ​ത്തി​നെ​തി​രെ സ​മൂ​ഹ​മ​നഃ​സാ​ക്ഷി​യെ ഉ​ണ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സംഘടിപ്പിച്ച റോ​സ​റി ഓ​ണ്‍ ദ ​കോ​സ്റ്റിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ബ്രി​ട്ട​ന്‍റെ ക​ട​ൽത്തീര​ത്തെ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ന്നൂ​റ്റി അമ്പതു കേ​ന്ദ്ര​ങ്ങ​ളി​ൽ നിന്നാണ് ജപമാല ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply