കോതനല്ലൂർ പള്ളിയിൽ ഇരട്ടകളുടെ മഹാ സംഗമം

ക​​ടു​​ത്തു​​രു​​ത്തി: കോ​​ത​​ന​​ല്ലൂ​​ർ ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ നാളെ 12-മ​ത് ഇ​​ര​​ട്ട​​ക​​ളു​​ടെ മ​​ഹാ​​സം​​ഗ​​മം. ഇന്നും നാളെയുമായി തിരുന്നാളും ഇരട്ടകളുടെ സംഗമവും നടക്കും. ക​​ഴി​​ഞ്ഞ​ വ​​ർ​​ഷത്തെ സം​​ഗ​​മ​​ത്തി​​ൽ 1,356 ഇ​​ര​​ട്ട​​ക​​ളാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്. ഇ​​ക്കു​​റി 1,500 ഇ​​ര​​ട്ട​​ക​​ളെ​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്നു വി​​കാ​​രി റ​​വ.​​ ഡോ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ പ​​റ​​ഞ്ഞു.

മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് കർദിനാൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ തിരുനാൾ കുർബാന നടക്കും ഇ​​ര​​ട്ട​​വൈ​​ദി​ക​​ർ അ​​ർ​​പ്പി​​ക്കു​​ന്ന ദി​​വ്യ​​ബ​​ലി ഈ ​​വ​​ർ​​ഷ​​ത്തെ തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ഇ​​ര​​ട്ട​​ക​​ളു​​ടെ സ​​മ​​ർ​പ്പ​ണ ശു​​ശ്രൂ​​ഷ​​യ്ക്കു കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

ഇ​​ന്ന് രാ​​വി​​ലെ 6.30ന് ​​ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന, തു​​ട​​ർ​​ന്ന് ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ മോ​​ണ്ട​​ള​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. വൈ​​കിട്ട് അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​നയിൽ ​​മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ സന്ദേശം നൽകും. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം.

പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ നാ​​ളെ രാ​​വി​​ലെ 6.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന. 8.30ന് ​​ഇ​​ര​​ട്ട​​ക​​ളു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ. 9.30ന് ​​കർദിനാൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ആ​​ഘോ​​ഷ​​മാ​​യ സ​​മൂ​​ഹ​​ബ​​ലി നടക്കും സമൂഹബലിയിൽ ഫാ.​​ റോ​​ബി ക​​ണ്ണ​​ഞ്ചി​​റ സി​​എം​​ഐ, ഫാ.​​ റോ​​യി ക​​ണ്ണ​​ഞ്ചി​​റ സി​​എം​​ഐ, ഫാ.​​ ജോ​​സ​​ഫ് ചൂ​​ള​​പ്പ​​റ​​ന്പി​​ൽ സി​​എം​​ഐ, ഫാ.​​ തോ​​മ​​സ് ചൂ​​ള​​പ്പ​​റ​​ന്പി​​ൽ (ച​​ങ്ങ​​നാ​​ശേ​​രി), ഫാ.​​ റോ​​ജി മ​​ന​​യ്ക്ക​​പ്പ​​റ​​ന്പി​​ൽ സി​​എം​​ഐ, ഫാ.​​ റെ​​ജി മ​​ന​​യ്ക്ക​​പ്പ​​റ​​ന്പി​​ൽ സി​​എം​​ഐ, ഫാ.​​ജ​​സ്റ്റി​​ൻ കാ​​യം​​കു​​ള​​ത്തു​ശേ​​രി (ച​​ങ്ങ​​നാ​​ശേ​​രി), ഫാ.​​ ജെന്നി കാ​​യം​​കു​​ള​​ത്തു​​ശേ​​രി (ച​​ങ്ങ​​നാ​​ശേ​​രി), ഫാ.​​ ജോ​​സ​​ഫ് കൊ​​ല്ലം​​കൊ​​ന്പി​​ൽ (ഇ​​ടു​​ക്കി), ഫാ.​​ ആ​​ന്‍റ​​ണി കൊ​​ല്ലം​​കൊ​​ന്പി​​ൽ സി​​എ​​സ്ടി, ഫാ.​​ ബി​​ബി​​ൻ മ​​റ്റ​​ത്തി​​ൽ സി​​എ​​സ്ടി, ഫാ.​​ സി​​ബി​​ൻ മ​​റ്റ​​ത്തി​​ൽ സി​​എ​​സ്ടി, ഫാ.​​ മാ​​ർ​​ട്ടി​​ൻ പു​​തു​​പ്പ​​ള്ളി​​യി​​ൽ എം​​എ​​സ്ടി, ഫാ.​​ ജോ​​സ​​ഫ് പു​​തു​​പ്പ​​ള്ളി​​യി​​ൽ എം​​എ​​സ്എ​​ഫ്എ​​സ്, ഫാ.​​ ജി​​സ് ക​​ള​​പ്പു​​ര​​യ്ക്ക​​ൽ (ത​​ല​​ശേ​രി), ഫാ. ​​ജി​​ത്തു ക​​ള​​പ്പു​​ര​​യ്ക്ക​​ൽ (ത​​ല​​ശേ​​രി), ഫാ.​​ ജ​​സ്റ്റി​​ൻ ത​​യ്യി​​ൽ (നോ​​ർ​​ബ​​ർ​​ട്ടെ​​യ​​ൻ​​സ്), ഫാ.​​ അ​​ഗ​​സ്റ്റി​​ൻ ത​​യ്യി​​ൽ ഒ​​എ​​സ്ബി. എ​​ന്നീ ഇ​​ര​​ട്ട വൈ​​ദി​ക​​ർ സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

11.15ന് ​​ഇ​​ര​​ട്ട​​ക​​ളു​​ടെ തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം, 12.15ന് ​​സ​​മ​​ർ​​പ്പ​ണ ശു​​ശ്രൂ​​ഷ. വൈ​​കിട്ട് അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​ഫാ.​​ മാ​​ത്യു കോ​​ല​​ത്ത്. തു​​ട​​ർ​​ന്ന് ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ തി​​രു​​സ്വ​​രൂ​​പം പു​​നഃ​​പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന​​തോ​​ടെ സ​​മാ​​പിക്കും. 126 ഇ​​ര​​ട്ട​​ക​​ളാ​​ണ് കോ​​ത​​ന​​ല്ലൂ​​ർ ഇ​​ട​​വ​​ക​​യി​​ലു​​ള്ള​​ത്.

Leave a Reply