ചാവറ പിതാവിന്റെ ചാവരുൾ

“ആദിയിൽ വചനം ഉണ്ടായിരുന്നു;വചനം ദൈവത്തോടുകൂടിയായിരുന്നു; വചനം ദൈവവമായിരുന്നു” കാലാകാലങ്ങളിൽ നിത്യതയുടെ ആ വചനം ദൈവിക മനുഷ്യരിലൂടെ ഈ ഭൂമിയിൽ ഒഴുകിപ്പരക്കാൻ ഇടയായി എന്നത് ഓരോ കാലഘട്ടത്തിനും ലഭിച്ച സുവിശേഷം തന്നെ. അത് കാലങ്ങൾക്കതീതമായി നിലകൊള്ളുകയും ഉയിർകൊള്ളുന്ന പുതിയ കാലചരിത്രങ്ങൾ ക്കനുസൃതമായി പുത്തൻ വ്യാഖ്യാനങ്ങൾക്കു അർത്ഥപൂർണമായി വഴിതുറക്കുകയും ചെയ്യുന്നു എന്നതിനാൽ വീണ്ടും വീണ്ടും വർത്തമാനത്തിന്റെ സംസാരമാവുന്നു. എഴുതപ്പെട്ട വിഷയത്തിന്റെ ഫലദാ യക പ്രസക്‌തി ആണ് ഇതിനാധാരം. 150 വർഷങ്ങൾക്കു മുൻപ് കേരളകുടുംബംങ്ങൾക്കായി ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന വിശുദ്ധ സന്യാസിയാൽ എഴുതപ്പെട് ഒരു കുറിമാനം – “ഒരു നല്ല അപ്പന്റെ ചാവരുൾ” ,ഇങ്ങനെ കാലങ്ങളെ സ്വാധീനിക്കുകയും കാലങ്ങൾക്കു മീതെ ഉദിച്ചുനിൽക്കുകയും ചെയ്യുന്നതാണ് നാമിന്ന് അതിനെ കുറിച്ചു ചിന്തിക്കാൻ കാരണം. കാലത്തിന്റെ പഴക്കം അതിന്റെ ആധികാരികതയെയും ആഴത്തെയും കൂട്ടിയിട്ടേയുള്ളൂ, ഒട്ടും കുറച്ചിട്ടില്ല. കുടുംബം എന്നും പ്രവാചകൻമാരുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടേയും വിശുദ്ധമനുഷ്യരുടെയും ഇഷ്ട വിഷമായിരുന്നു. സമൂഹത്തിന്റെ നവോത്ഥാനം തുടങ്ങുന്നത്, തുടങ്ങേണ്ടത് കുടുംബത്തിൽ നിന്നാണ് എന്നതാവാം ഒരു കാരണം. ഭദ്രമായും ദൈവ വിശാസത്തിൽ അധിഷ്ഠിതമായും സ്നേഹത്തിൽ വേരുപാകിയും കുടുംബന്ധങ്ങൾ പണിതുയർത്തപ്പെടുമ്പോൾ അതു ആരോഗ്യകരമായ സമൂഹത്തിന്റെ നിർമ്മിതി തന്നെയാണ് എന്ന വളരെ ലളിതമായ ലോജിക് ആണ് ഇതിലടങ്ങിയിരിക്കുന്നത്.

വി.ചാവറ പിതാവ് 19-ാം നൂറ്റാണ്ടിന്റെ ഏതാണ്ട് മധ്യത്തിൽ നിന്നിട്ട് തന്റെ ചുറ്റുപാടുകളെ അപഗ്രഥിച്ചുകൊണ്ടു നൽകിയ കുടുംബ ചട്ടങ്ങൾ ആ കാലഘട്ടത്തിനു മാത്രമല്ല, 150 വർഷങ്ങൾക്കിപ്പുറം ഇന്നും ഇനി എന്നും പ്രസക്തമാണെന്നു 12 തലക്കെട്ടുകളോടുകുടി, 40 ചെറിയ ഖണ്ഡികകളിലായി എഴുതപ്പെട്ട ചാവരുളിലൂടെ ഒരു വട്ടം കടന്നു പോയാൽ ആർക്കും ബോധ്യപ്പെടാവുന്നതെയുള്ളൂ. തന്റെ ഇടവകക്കാരായ കൈനകരികാർക്ക് വേണ്ടി വിശുദ്ധൻ എഴുതിയ ചട്ടങ്ങൾ എല്ലാ കടും ബങ്ങൾക്കും അനുശീലിക്കാവുന്ന ഒരു നിയമപുസ്തകമാണ്. കുടുംബം എന്നതിനു കൃത്യമായ ഒരു ക്രിസ്തീയ നിർവചനം നൽകിക്കൊണ്ടാണ് ചാവരുൾ തുടങ്ങുന്നത്. തുടർന്ന് സ്നേഹം, ബന്ധങ്ങൾ, പരോപകാരം, നീതി, സമ്പത്തിന്റെ അർത്ഥവും വിനിയോഗവും, ദൈവഭയം, വിനയം,അദ്ധ്വാനശീലം, എന്നിങ്ങനെ വിവിധങ്ങളായ കുടുംബ മൂല്യങ്ങളെ ചെറുകഥകളും ഉപമകളും കോർത്തിണക്കി സുന്ദരമായ ഭാഷയിൽ അർത്ഥവത്തായി വിവരിച്ചിരിക്കുന്നു.

മക്കളെ വളർത്തുന്നതിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അവസാന ഭാഗം ഒരു developmental സൈക്കോളോജിയുടെ (വളർച്ചാ മനഃശാസ്ത്രത്തിന്റെ) മലയാളവിവർത്തനമായി വേണമെങ്കിൽ കാണാവുന്നതാണ്.കുടുംബങ്ങൾക്കായി നൽകപ്പെട്ട ചാവരുൾ ബൈബിൾ അധിഷ്ഠിതമാണ്; അത് ദൈവശാസ്ത്രമുൾക്കൊള്ളുന്നതാണ്;കുടുംബശാസ്ത്രത്തിന്റെ എല്ല മാനങ്ങലും അതിലുണ്ട്‌;സാമൂഹികശാസ്ത്രവുംഅതിലടങ്ങിയിരിക്കുന്നു; ഒപ്പം മനശാസ്ത്രപരമായ കുടുംബമാനങ്ങൾ അതിൽ വ്യക്തമാക്കിയിരിക്കുന്നു.വളരെ സമ്യക്കായി എന്നാൽ ആർത്ഥവ്യാപ്തിയോടെ കുടുംബനവീകരണം എന്ന കൃത്യമായ ലക്ഷ്യത്തോടെ വിരചിതമായ ഈ കുടുംബ ചട്ടങ്ങൾ തീർച്ചയായും ഒരു നവസമൂഹസൃഷ്ടി സാധ്യമാക്കുമെന്നതിൽ സംശയത്തിനിടയില്ല.

നഷ്ടമാകുന്ന കുടുംബമൂല്യങ്ങളെ തിരികെ പ്രതിഷ്ഠിക്കാനുള്ള ഒരു ശ്രമമെന്ന രീതിയിൽ ചാവരുൾ എന്നെത്തേക്കാളും ഇന്ന് പ്രസക്തമാണെന്നു തോന്നുന്നു. വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും സാധുത ചോദ്യം ചെയ്യപ്പെടുന്ന വർത്തമാനകാലത്തിൽ സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മൂല്യങ്ങളെ ഉയർത്തിക്കാട്ടി കുടുംബ ബന്ധങ്ങളുടെ ഉഷ്മളതയിലേക്കു തിരികെ പ്രവേശിക്കാൻ ചാവരുൾ നമ്മെ ക്ഷണിക്കുന്നുണ്ട്. എല്ലാം വളരെ പെട്ടെന്ന് നടക്കണമെന്ന് കരുതുകയും ക്ഷമയോ സാവകാശമോ കാത്തിരിപ്പോ അന്യം നിൽക്കുകയും ചെയ്യുന്ന സമൂഹത്തിലും വ്യക്തി ജീവിതത്തിലും അവയ്ക്കൊക്കെ നേർവിപരീതമായി നീണ്ടുനിൽക്കുന്ന പരിശ്രമങ്ങളും അദ്ധ്വാനങ്ങളും ക്ഷമശീലവും പാലിക്കേണ്ടതിന്റെയും വളർത്തിയെടുക്കേണ്ടതിന്റെയും പ്രധാന്യത്തിനും ചാവരുൾ അടിവരയിടുന്നു. കുടുംബജീവിതങ്ങൾ പരാജയപ്പെടുന്ന പ്രായോഗിക തലങ്ങളിൽ ദൈവരാജ്യമൂല്യങ്ങൾക്കായി എങ്ങനെ നിലകൊള്ളാം എന്നും സുവിശേഷമൂല്യങ്ങൾ പ്രാവർത്തികമാക്കി വിജയിക്കാമെന്നും ചാവരുൾ നമുക്ക് പറഞ്ഞു തരുന്നു.

ക്രൈസ്തവ സഭയുടെ അടിസ്ഥാനപ്രമാനങ്ങളിൽ ഊന്നി നിന്നുകൊണ്ട് കുടുംബങ്ങളുടെ കെട്ടുറപ്പും വളർച്ചയും ഉറപ്പുവരുത്താനുള്ള ഒരാചാര്യന്റെ ശ്രമമാണ് നല്ല അപ്പന്റെ ചാവരുളിലൂടെ പ്രകാശിതമാകുന്നത്. പുസ്തകങ്ങളെക്കുറിച്ചും വായനയെ കുറിച്ചുമുള്ള ഇതിലെ പ്രതിപാദ്യങ്ങൾ ഈ വിഷയങ്ങളെ കുറിച്ച് എക്കാലത്തെയും മനോഹരവും അർത്ഥസമ്പുഷ്ടവുമായ നിർദ്ദേശങ്ങളാണ് എന്ന് നിസ്സംശയം പറയാം. ആധുനിക മനശാസ്ത്രം മനുഷ്യന്റെ ദിനചര്യയ്ക്കു അവന്റെ സ്വഭാവരൂപവൽക്കരണത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുന്നതിന് എത്രയോ മുൻപ് തന്നെ കൃത്യമായി, ആരോഗ്യകരമായ ഒരു ദിനചര്യക്രമം പാലിക്കുന്നതിനെപ്പറ്റി ചാവറപിതാവ് കുറിച്ചുവച്ചിരിക്കുന്നു. മക്കളുടെ വളർത്തലിനെ കുറിച്ചു വിശദീകരിക്കുന്ന അവസാന ഭാഗം ഉത്തരവാദിത്വപ്പെട്ട പേരന്റിംഗിനുള്ള ഒരു കൈപ്പുസ്തകമാണ്. മനഃശാസ്ത്രവും ദൈവശാസ്ത്രവും കോർത്തിണക്കി, തികച്ചും പ്രായോഗികമായി, മാതാപിതാക്കളുടെ കടമകളെയും മക്കളുടെ  വളർത്തലിനെയും ഘട്ടം ഘട്ടമായി ചിത്രീകരിക്കുന്ന ഈ ഭാഗം ചാവറപിതാവിന്റെ ആഴപ്പെട്ട നിരീക്ഷണ പാടവത്തെയും അറിവിനെയും വ്യക്തമാക്കുന്നു.

ചാവരുൾ വെറും ഒരു കാലഘട്ടത്തിനു വേണ്ടിഎഴുത്തപ്പെട്ടതല്ല. മറിച്ച് എല്ലാ കാലഘട്ടത്തിനും അനുയോജ്യമാണത്. ചാവരുൾ ഒരു കരക്കാർക്കു വേണ്ടി മാത്രം വിരചിതമായതല്ല. മറിച്ച് കുടുംബങ്ങൾ ഉള്ളിടത്തെല്ലാം പ്രവർത്തികമാക്കാൻ വേണ്ടി എഴുതപ്പെട്ടതാണ്. ചാവരുൾ, തിരുകുടുംബത്തെ ഹൃദയത്തിൽ പൂജിച്ച ഒരു വിശുദ്ധന്റെ കുടുംബങ്ങൾക്കായുള്ള തിരുശേഷിപ്പ് തന്നെ എന്നു പറയാം.‌”ആദിയിൽ വചനം ഉണ്ടായിരുന്നു;വചനം ദൈവത്തോടുകൂടിയായിരുന്നു; വചനം ദൈവവമായിരുന്നു”.കാലാകാലങ്ങളിൽ നിത്യതയുടെ ആ വചനം ദൈവികമനുഷ്യരിലൂടെ ഈ ഭൂമിയിൽ ഒഴുകിപ്പരക്കാൻ ഇടയായി എന്നത് ഓരോ കാലഘട്ടത്തിനും ലഭിച്ച സുവിശേഷം തന്നെ. അത് കാലങ്ങൾക്കതീതമായി നിലകൊള്ളുകയും ഉയിർകൊള്ളുന്ന പുതിയ കാലചരിത്രങ്ങൾ ക്കനുസൃതമായി പുത്തൻ വ്യാഖ്യാനങ്ങൾക്കു അർത്ഥപൂർണമായി വഴിതുറക്കുകയും ചെയ്യുന്നു എന്നതിനാൽ വീണ്ടും വീണ്ടും വർത്തമാനത്തിന്റെ സംസാരമാവുന്നു. എഴുതപ്പെട്ട വിഷയത്തിന്റെ ഫലദായക പ്രസക്‌തി ആണ് ഇതിനാധാരം.

150 വർഷങ്ങൾക്കു മുൻപ് കേരളകുടുംബംങ്ങൾക്കായി ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന വിശുദ്ധ സന്യാസിയാൽ എഴുതപ്പെട് ഒരു കുറിമാനം – “ഒരു നല്ല അപ്പന്റെ ചാവരുൾ” ,ഇങ്ങനെ കാലങ്ങളെ സ്വാധീനിക്കുകയും കാലങ്ങൾക്കു മീതെഉദിച്ചുനിൽക്കുകയും ചെയ്യുന്നതാണ് നാമിന്ന് അതിനെ കുറിച്ചു ചിന്തിക്കാൻ കാരണം. കാലത്തിന്റെ പഴക്കം അതിന്റെ ആധികാരികതയെയും ആഴത്തെയും കൂട്ടിയിട്ടേയുള്ളൂ, ഒട്ടും കുറച്ചിട്ടില്ല. കുടുംബം എന്നും പ്രവാചകൻമാരുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടേയും വിശുദ്ധമനുഷ്യരുടെയും ഇഷ്ട വിഷമായിരുന്നു. സമൂഹത്തിന്റെ നവോത്ഥാനം തുടങ്ങുന്നത്, തുടങ്ങേണ്ടത് കുടുംബത്തിൽ നിന്നാണ് എന്നതാവാം ഒരു കാരണം. ഭദ്രമായും ദൈവ വിശാസത്തിൽ അധിഷ്ഠിതമായും സ്നേഹത്തിൽ വേരുപാകിയും കുടുംബന്ധങ്ങൾ പണിതുയർത്തപ്പെടുമ്പോൾ അതു ആരോഗ്യകരമായ സമൂഹത്തിന്റെ നിർമ്മിതി തന്നെയാണ് എന്ന വളരെ ലളിതമായ ലോജിക് ആണ് ഇതിലടങ്ങിയിരിക്കുന്നത്. വി.ചാവറ പിതാവ് 19-ാം നൂറ്റാണ്ടിന്റെ ഏതാണ്ട് മധ്യത്തിൽ നിന്നിട്ട് തന്റെ ചുറ്റുപാടുകളെ അപഗ്രഥിച്ചുകൊണ്ടു നൽകിയ കുടുംബ ചട്ടങ്ങൾ ആ കാലഘട്ടത്തിനു മാത്രമല്ല, 150 വർഷങ്ങൾക്കിപ്പുറം ഇന്നും ഇനി എന്നും പ്രസക്തമാണെന്നു12 തലക്കെട്ടുകളോടുകുടി, 40 ചെറിയ ഖണ്ഡികകളിലായി എഴുതപ്പെട്ട ചാവരുളിലൂടെ ഒരു വട്ടം കടന്നു പോയാൽ ആർക്കും ബോധ്യപ്പെടാവുന്നതെയുള്ളൂ.

തന്റെ ഇടവകക്കാരായ കൈനകരികാർക്ക് വേണ്ടി വിശുദ്ധൻ എഴുതിയ ചട്ടങ്ങൾ എല്ലാ കടുംബങ്ങൾക്കും അനുശീലിക്കാവുന്ന ഒരു നിയമപുസ്തകമാണ്. കുടുംബം എന്നതിനു കൃത്യമായ ഒരു ക്രിസ്തീയ നിർവചനം നൽകിക്കൊണ്ടാണ് ചാവരുൾ തുടങ്ങുന്നത്. തുടർന്ന് സ്നേഹം, ബന്ധങ്ങൾ, പരോപകാരം, നീതി, സമ്പത്തിന്റെ അർത്ഥവും വിനിയോഗവും, ദൈവഭയം, വിനയം,അദ്ധ്വാനശീലം, എന്നിങ്ങനെ വിവിധങ്ങളായ കുടുംബ മൂല്യങ്ങളെ ചെറുകഥകളും ഉപമകളും കോർത്തിണക്കി സുന്ദരമായ ഭാഷയിൽ അർത്ഥവത്തായി വിവരിച്ചിരിക്കുന്നു. മക്കളെ വളർത്തുന്നതിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അവസാന ഭാഗം ഒരു developmental സൈക്കോളോജിയുടെ (വളർച്ചാ മനഃശാസ്ത്രത്തിന്റെ) മലയാളവിവർത്തനമായി വേണമെങ്കിൽ കാണാവുന്നതാണ്. കുടുംബങ്ങൾക്കായി നൽകപ്പെട്ട ചാവരുൾ ബൈബിൾ അധിഷ്ഠിതമാണ്; അത് ദൈവശാസ്ത്രമുൾക്കൊള്ളുന്നതാണ്;കുടുംബശാസ്ത്രത്തിന്റെ എല്ല മാനങ്ങലും അതിലുണ്ട്‌;സാമൂഹികശാസ്ത്രവും അതിലടങ്ങിയിരിക്കുന്നു; ഒപ്പം മനശാസ്ത്രപരമായ കുടുംബമാനങ്ങൾ അതിൽ വ്യക്തമാക്കിയിരിക്കുന്നു. വളരെ സമ്യക്കായി എന്നാൽ ആർത്ഥവ്യാപ്തിയോടെ കുടുംബനവീകരണം എന്ന കൃത്യമായ ലക്ഷ്യത്തോടെ വിരചിതമായ ഈ കുടുംബ ചട്ടങ്ങൾ തീർച്ചയായും ഒരു നവസമൂഹസൃഷ്ടി സാധ്യമാക്കുമെന്നതിൽ സംശയത്തിനിടയില്ല. നഷ്ടമാകുന്ന കുടുംബമൂല്യങ്ങളെ തിരികെ പ്രതിഷ്ഠിക്കാനുള്ള ഒരു ശ്രമമെന്ന രീതിയിൽ ചാവരുൾ എന്നെത്തേക്കാളും ഇന്ന് പ്രസക്തമാണെന്നു തോന്നുന്നു.

വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും സാധുത ചോദ്യം ചെയ്യപ്പെടുന്ന വർത്തമാനകാലത്തിൽ സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മൂല്യങ്ങളെ ഉയർത്തിക്കാട്ടി കുടുംബ ബന്ധങ്ങളുടെ ഉഷ്മളതയിലേക്കു തിരികെ പ്രവേശിക്കാൻ ചാവരുൾ നമ്മെ ക്ഷണിക്കുന്നുണ്ട്. എല്ലാം വളരെ പെട്ടെന്ന് നടക്കണമെന്ന് കരുതുകയും ക്ഷമയോ സാവകാശമോ കാത്തിരിപ്പോ അന്യം നിൽക്കുകയും ചെയ്യുന്ന സമൂഹത്തിലും വ്യക്തി ജീവിതത്തിലും അവയ്ക്കൊക്കെ നേർവിപരീതമായി നീണ്ടുനിൽക്കുന്ന പരിശ്രമങ്ങളും അദ്ധ്വാനങ്ങളും ക്ഷമശീലവും പാലിക്കേണ്ടതിന്റെയും വളർത്തിയെടുക്കേണ്ടതിന്റെയും പ്രധാന്യത്തിനും ചാവരുൾ അടിവരയിടുന്നു. കുടുംബജീവിതങ്ങൾ പരാജയപ്പെടുന്ന പ്രായോഗിക തലങ്ങളിൽ ദൈവരാജ്യമൂല്യങ്ങൾക്കായി എങ്ങനെ നിലകൊള്ളാം എന്നും സുവിശേഷമൂല്യങ്ങൾ പ്രാവർത്തികമാക്കി വിജയിക്കാമെന്നും ചാവരുൾ നമുക്ക് പറഞ്ഞു തരുന്നു. ക്രൈസ്തവ സഭയുടെ അടിസ്ഥാനപ്രമാനങ്ങളിൽ ഊന്നി നിന്നുകൊണ്ട് കുടുംബങ്ങളുടെ കെട്ടുറപ്പും വളർച്ചയും ഉറപ്പുവരുത്താനുള്ള ഒരാചാര്യന്റെ ശ്രമമാണ് നല്ല അപ്പന്റെ ചാവരുളിലൂടെ പ്രകാശിതമാകുന്നത്.

പുസ്തകങ്ങളെക്കുറിച്ചും വായനയെ കുറിച്ചുമുള്ള ഇതിലെ പ്രതിപാദ്യങ്ങൾ ഈ വിഷയങ്ങളെ കുറിച്ച് എക്കാലത്തെയും മനോഹരവും അർത്ഥസമ്പുഷ്ടവുമായ നിർദ്ദേശങ്ങളാണ് എന്ന് നിസ്സംശയം പറയാം. ആധുനിക മനശാസ്ത്രം മനുഷ്യന്റെ ദിനചര്യയ്ക്കു അവന്റെ സ്വഭാവരൂപവൽക്കരണത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുന്നതിന് എത്രയോ മുൻപ് തന്നെ കൃത്യമായി, ആരോഗ്യകരമായ ഒരു ദിനചര്യക്രമം പാലിക്കുന്നതിനെപ്പറ്റി ചാവറപിതാവ് കുറിച്ചുവച്ചിരിക്കുന്നു. മക്കളുടെ വളർത്തലിനെ കുറിച്ചു വിശദീകരിക്കുന്ന അവസാന ഭാഗം ഉത്തരവാദിത്വപ്പെട്ട പേരന്റിംഗിനുള്ള ഒരു കൈപ്പുസ്തകമാണ്. മനഃശാസ്ത്രവും ദൈവശാസ്ത്രവും കോർത്തിണക്കി, തികച്ചും പ്രായോഗികമായി, മാതാപിതാക്കളുടെ കടമകളെയും മക്കളുടെ വളർത്തലിനെയും ഘട്ടം ഘട്ടമായി ചിത്രീകരിക്കുന്ന ഈ ഭാഗം ചാവറപിതാവിന്റെ ആഴപ്പെട്ട നിരീക്ഷണ പാടവത്തെയും അറിവിനെയും വ്യക്തമാക്കുന്നു.

ചാവരുൾ വെറും ഒരു കാലഘട്ടത്തിനു വേണ്ടി എഴുത്തപ്പെട്ടതല്ല. മറിച്ച് എല്ലാ കാലഘട്ടത്തിനും അനുയോജ്യമാണത്. ചാവരുൾ ഒരു കരക്കാർക്കു വേണ്ടി മാത്രം വിരചിതമായതല്ല. മറിച്ച് കുടുംബങ്ങൾ ഉള്ളിടത്തെല്ലാം പ്രവർത്തികമാക്കാൻ വേണ്ടി എഴുതപ്പെട്ടതാണ്. ചാവരുൾ, തിരുകുടുംബത്തെ ഹൃദയത്തിൽ പൂജിച്ച ഒരു വിശുദ്ധന്റെ കുടുംബങ്ങൾക്കായുള്ള തിരുശേഷിപ്പ് തന്നെ എന്നു പറയാം.‌

സി. സോജ സി എം സി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ