സീറോമലബാര്‍ ജനുവരി 3 വിശുദ്ധ കുര്യാക്കോസ് ഏലിയാസ്

ഒരു ജനതയെ മുഴുവന്‍ സ്വാധീനിച്ച ഒരു വിശുദ്ധന്റെ തിരുനാളാണ് നമ്മള്‍ ഇന്ന് ആഘോഷിക്കുന്നത്. വിശുദ്ധ ചാവറപിതാവ് വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെയും സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും കാര്യത്തില്‍ അഗ്രഗണ്യനായ വ്യക്തിയായിരുന്നു. പക്ഷേ, അനേകം വെല്ലുവിളികളെ നേരിട്ടും അതിജീവിച്ചുമാണ് അദ്ദേഹം തന്റെ ലക്ഷ്യങ്ങള്‍ എത്തിച്ചേര്‍ന്നത്. തനിക്കുണ്ടായ വെല്ലുവിളികളെയെല്ലാം അദ്ദേഹം അതിജീവിച്ചത് തുടര്‍ച്ചയായ പ്രാര്‍ത്ഥനയിലൂടെയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പൊതുകാര്യങ്ങളില്‍ ഇടപെടുമ്പോഴും അദ്ദേഹത്തിന്റെ ശക്തി പ്രാര്‍ത്ഥനയുടേതായിരുന്നു. അള്‍ത്താരയില്‍ കേന്ദ്രീകൃതമായി ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഏറ്റവും നല്ല മാതൃകയാണ് വിശുദ്ധ ചാവറയച്ചന്റേത്. സാമൂഹ്യവും സാംസ്‌ക്കാരികവും ബൗദ്ധികവും ഭൗതികവുമായ കാര്യങ്ങളില്‍ ഇടപെടുമ്പോഴും ഹൃദയം ദിവ്യകാരുണ്യത്തില്‍ ഉറപ്പിക്കാന്‍ നമുക്കും ശ്രമിക്കാം.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ