ന്യൂ ഇയർ സെപ്ഷ്യൽ: സാൽവേഷൻ എയർ ലൈൻ

സാൽവേഷൻ എയർ ലൈൻ- എല്ലാവർക്കും ബോർഡിലേക്കു സ്വാഗതം

ലേഡീസ് ആൻറ് ജന്റിൽമാൻ, വെൽകം ടു സാൽവേഷൻ എയർ ലൈൻ. ക്യാപ്റ്റൻ ജീസസ് ആണ് നിങ്ങളോടു സംസാരിക്കുന്നത്.

സാൽവേഷൻ എയർലൈൻ നിങ്ങളുടെ യാത്രയ്ക്കായി തിരഞ്ഞെടുത്തിനു നന്ദി.

ജനുവരി 2018 ലെ ആദ്യ യാത്രയിലക്കു നിങ്ങൾക്കു സ്വാഗതം. നമ്മുടെ ഫ്ലൈറ്റ് എതാനും നിമിഷങ്ങൾക്കകം യാത്ര പുറപ്പെടും.

പന്ത്രണ്ടു മാസമാണു ഈ യാത്രയുടെ ദൈർഘ്യം .

ദു:ഖങ്ങളുടെയും ദുരിതങ്ങളുടെയും കാർമേഘത്തിനുള്ളിലൂടെയാണു നമ്മുടെ യാത്രയെങ്കിലും എല്ലാ ദിവസവും എണ്ണമറ്റ അനുഗ്രഹങ്ങൾ നിങ്ങൾക്കു  ലഭിക്കും.

കാലാവസ്ഥ മൂടപ്പെട്ടതാന്നെങ്കിലും കൃപ ആവശ്യത്തിനു നിങ്ങളെ തേടി വരും. യാത്രക്കിടയിൽ ചില പ്രശ്നങ്ങൾ വന്നാലും ദൈവീക പരിപാലന നിങ്ങൾക്കു ഞാൻ ഉറപ്പുതരുന്നു. ശാന്തതയും സമാധാനവുമാണ് ഈ എയർലൈന്റെ സവിശേഷത.

മാലാഖമാരാണ് നമ്മുടെ ക്യാബിൻ ക്രൂ. സമാധാന രാജകുമാരന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നു നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ആവശ്യമായവ നിങ്ങൾക്കു ലഭിക്കു. ഒന്നിനും  നിങ്ങൾക്കു കുറവു വരുകയില്ല.

സമാധാനം, കൃപ, കരുണ, വിശ്വസ്തത, ദയ, നല്ല ആരോഗ്യം, വിജയവും പുരോഗതിയും എന്നിവയാണ് നമ്മുടെ മെനു. ഇതെല്ലാം സൗജന്യമാണ്.

വിലാപവും മുറവിളിയും ഇല്ലാത്ത വിമാന യാത്രയാണ് സാൽവേഷൻ എയർ ലൈന്റെ മുഖ മുദ്ര.

അതിനാൽ പ്രിയ യാത്രക്കാരെ പ്രാർത്ഥനയുടെ ബെൽറ്റു കെട്ടുക,  Take Off നു സമയമായി.

നിർദ്ദേശങ്ങൾ പാലിക്കുന്ന യാത്രക്കാരെല്ലാവരും സുരക്ഷിതമായി ലാന്റു ചെയ്യും

സുരക്ഷിതമാർഗ്ഗങ്ങളെക്കുറിച്ച് കൂടുതൽ അറിയാനായി നിങ്ങളുടെ മുമ്പിലുള്ള സേഫ്റ്റി മാനുവൽ (ബൈബിൾ) അനുദിനം പരിശോധിക്കുക. നിങ്ങളുടെ ഏതു സംശയങ്ങൾക്കു എതു സമയത്തും ഉത്തരം നൽകാൻ പരിശുദ്ധാത്മാവ് ഈ യാത്രയിൽ നിങ്ങൾക്കൊപ്പമുണ്ട്. അതിനാൽ ഈ യാത്ര നമുക്കു ആനന്ദകരമാക്കാം.

ഈ യാത്രയിൽ നിങ്ങൾക്കു നഷ്ടങ്ങളില്ല, നേട്ടങ്ങൾ മാത്രമേ ഉള്ളു യേശുവിന്റെ നാമത്തിൽ ഐശ്വരവും സമൃദ്ധിയും ഞങ്ങളുടെ എയർ ലൈൻ ഉറപ്പു തരുന്നു.

(WhatsApp -ൽ ലഭിച്ച ഒരു സന്ദേശത്തിന്റെ വിവർത്തനം)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ