സൗദിയുടെ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ 20 പേര്‍ കൊല്ലപ്പെട്ടു 

യമനിലെ ഷിയൈറ്റ് ഹൗതി വിമതര്‍ക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉണ്ട്.

യമനിലെ ഷിയൈറ്റ് ഹൂതി വിമതരെ കേന്ദ്രീകരിച്ചാണ് സൗദി ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ 35 പേര്‍ക്ക് പരുക്കുകള്‍ ഉള്ളതായും സൂചനയുണ്ട്. സൗദി അറേബ്യയുടെ അതിര്‍ത്തിയിലുള്ള  ദഹിയാന്‍ മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. സാദാ പ്രവിശ്യയില്‍ ഉള്ള ഈ പ്രദേശം ഹൗതികളുടെ ശക്തികേന്ദ്രം കൂടിയാണ്.

ഒരു ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാദേശികരെയും സ്‌കൂള്‍ കുട്ടികളെയും ഒക്കെ കൊണ്ട് പോകവെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ഇതിന്റെ തെക്കന്‍ പ്രദേശത്ത് മിസൈല്‍ ആക്രമണം ഉണ്ടായിരുന്നു. ആ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും,11 പേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ