മെക്സിക്കോയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വൈദികൻ കൊല്ലപ്പെട്ടു 

മെക്സിക്കോയില്‍ ഒരാഴ്ചയ്ക്കിടെ മറ്റൊരു വൈദികൻ കൂടി  കൊല്ലപ്പെട്ടു. മെക്‌സിക്കോയിലെ ജലിസ്‌കോ പ്രവിശ്യയിലെ ഗ്വാദലഹാറ അതിരൂപതയിലെ വൈദികനായ ഫാ. ഹുവാന്‍ മിഗ്വല്‍ ഗാര്‍സ്യയാണു കൊല്ലപ്പെട്ടത്. 33 – കാരനായ വൈദികനെ ഏപ്രിൽ 20 വെള്ളിയാഴ്ചയാണ് ആക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയത്.

ഒരാഴ്ചയ്ക്കുള്ളില്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ വൈദികനാണ് ഫാ. ഗാര്‍സ്യ. കഴിഞ്ഞ ബുധനാഴ്ച ഇസ്കാല്ലി രൂപതയിലെ  ‘ഔർ ലേഡി ഓഫ് കാർമെൻ’ ഇടവക ദേവാലയ വികാരിയായിരുന്ന ഫാ. റൂബന്‍ കുർബാന അർപ്പിക്കുന്നതിനു തൊട്ടു മുൻപ് ആക്രമിയുടെ കുത്തേറ്റു മരിച്ചിരുന്നു. അടുത്തടുത്തായി നടന്ന രണ്ടു സംഭവങ്ങളിലും പള്ളിയിൽ കയറിയ ആക്രമികൾ വൈദികരെ കൊലപ്പെടുത്തിയ ശേഷം വാഹനത്തിൽ കടന്നു കളയുകയായിരുന്നു എന്ന് അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു.

വൈദികർക്കെതിരെയുള്ള ആക്രമങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കണം എന്നും അക്രമികളെ ഉടനെ കണ്ടെത്തണം എന്നും   മെക്‌സിക്കന്‍  മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. ഒപ്പം തന്നെ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സംസ്കാരം കെട്ടിപ്പടുക്കുന്നതിന് പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം എന്നും  മെക്സിക്കൻ ജനതയോട് സമിതി അഭ്യർത്ഥിച്ചു.

ഈ വര്‍ഷം ഇതുവരെ നാലു വൈദികരാണ് മെക്സിക്കോയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ആറു വർഷത്തിനിടെ 23 വൈദികരായാണ് ആക്രമികളാൽ കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply