സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ പ്ര​തി​ഭാ​സം​ഗ​മം സ​മാ​പി​ച്ചു

കൊച്ചി: സീറോ മലബാര്‍ സഭയിലെ വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പ്രതിഭാസംഗമം സമാപിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കി.

കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ ജോസഫ് കുന്നത്ത്, ഡയോണ്‍ സണ്ണി, കൃപ സൈജു, വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ഡായ് കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.

പ്രതിഭാസംഗമത്തിലെ മികവിനു റിച്ചാര്‍ഡ് പോള്‍ പൂവന്‍ (മാനന്തവാടി), സെബാസ്റ്റ്യന്‍ സ്‌കറിയ കൊല്ലംപറമ്പില്‍ (കാഞ്ഞിരപ്പിള്ളി), തോമസ് സെസില്‍ കൈനിക്കല്‍ (കോതമംഗലം), എയ്ഞ്ച്‌വിന്‍ പൊറുത്തൂക്കാരന്‍ (തൃശൂര്‍), ജോ ഷിബു ജോസഫ് കല്ലടയില്‍ (താമരശേരി), ജാസ്മിന്‍ ജോസഫ് കളരിക്കല്‍ (ചെങ്ങനാശേരി), ആര്‍ഷ ബിജു തോട്ടത്തില്‍ (തലശേരി), കൃപ സൈജു നടുപറമ്പില്‍ (കോട്ടയം), ക്രിസ്റ്റ ക്ലാര ജേക്കബ് പകലോമറ്റം (കോതമംഗലം), റോസ്മിയ ജോയ് ആക്കനത്ത് (എറണാകുളം-അങ്കമാലി) എന്നിവര്‍ പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. മേജര്‍ ആര്‍ച്ച്ബിഷപ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ ഏഴാം ക്ലാസില്‍ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണു മൂന്നു ദിവസത്തെ പ്രതിഭാസംഗമത്തില്‍ പങ്കെടുത്തത്. ക്ലാസുകള്‍, പുക്കാട്ടുപടി മദര്‍ തെരേസ ഹോമില്‍ സന്ദര്‍ശനം, ബൈബിള്‍ ക്വിസ്, കലാപരിപാടികള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയുണ്ടായിരുന്നു.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here