സീറോ മലബാർ രൂപതയ്ക്ക് ലിവർപൂളിൽ പുതിയ ഇടവക

ലി​​​വ​​​ർ​​​പൂ​​​ൾ: ഗ്രേ​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത രൂ​​​പീ​​​കൃ​​​ത​​​മാ​​​യ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ ഇ​​​ട​​​വ​​​ക ദേ​​​വാ​​​ല​​​യം ലി​​​വ​​​ർ​​​പൂ​​​ളി​​​ലെ ലി​​​ത​​​ർ​​​ല​​ൻ​​ഡി​​​ൽ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ൽ ഉ​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ലി​​​വ​​​ർ​​​പൂ​​​ൾ അ​​​തി​​​രൂ​​​പ​​​ത ഗ്രേ​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യ്ക്കു ദാ​​​ന​​​മാ​​​യി ന​​​ൽ​​​കി​​​യ പ​​​രി​​​ശു​​​ദ്ധ മ​​​റി​​​യ​​​ത്തി​​ന്‍റെ നാ​​​മ​​​ധേ​​​യ​​​ത്തി​​​ലു​​​ള്ള ദേവാലയം ലി​​​വ​​​ർ​​​പൂ​​​ൾ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലു​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ർ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് ഇ​​​നി മു​​​ത​​​ൽ ഇ​​​ട​​​വ​​​ക ദേ​​​വാ​​​ല​​​യം ആ​​​യി​​​രി​​​ക്കും.

ഇ​​​ട​​​വ​​​ക പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ലി​​​ന്‍റെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ ലി​​​വ​​​ർ​​​പൂ​​​ൾ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​ച്ച് ബി​​​ഷ​​​പ് ഡോ. ​​മാ​​​ൽ​​​ക്കം മ​​​ക്‌​​​മെ​​​ൻ ഒ.​​പി ​വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ പാ​​​ര​​​മ്പ​​​ര്യ​​​വും ത​​​നി​​​മ​​​യും വ​​​രും​​ത​​​ല​​​മു​​​റ​​​യി​​​ലേ​​​ക്കു പ​​​ക​​​ർ​​​ന്നു​​ന​​​ൽ​​​കാ​​​ൻ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ കാ​​​ണി​​​ക്കു​​​ന്ന തീ​​​ഷ്ണ​​​ത​​​യും ശ്ര​​​ദ്ധ​​​യും ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണെ​​​ന്നും അദ്ദേഹം പറഞ്ഞു.

ലി​​​വ​​​ർ​​​പൂ​​​ൾ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ ഡോ. ​​ടോം ​വി​​​ല്യം​​​സ്, ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റ​​​ൽ​​​മാ​​​രാ​​​യ ഫാ. ​​​സ​​​ജി​​മോ​​​ൻ മ​​​ല​​​യി​​​ൽ പു​​​ത്ത​​​ൻ​​​പു​​​ര​​​യി​​​ൽ, റ​​​വ. ഡോ. ​​​മാ​​​ത്യു ചൂ​​​ര​​​പൊ​​​യ്ക​​​യി​​​ൽ, പാ​​​സ്റ്റ​​​റ​​​ൽ കോ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ടോ​​​ണി പ​​​ഴ​​​യ​​​ക​​​ളം സി​​​എ​​​സ് ടി, ​​​ചാ​​​ൻ​​​സ​​​ല​​​ർ റെ​​​വ.​​ഡോ . ​മാ​​​ത്യു പി​​​ണ​​​ക്കാ​​​ട്ട്, ഇ​​​മ്മാ​​​ക്കു​​​ലേ​​​റ്റ് ക​​​ൺ​​​സെ​​​പ്ഷ​​​ൻ സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ർ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പു​​​ത്ത​​​ൻ​​​പു​​​ര​​​ക്ക​​​ൽ, ഫാ. ​​​മാ​​​ർ​​​ക് മാ​​​ഡ​​​ൻ, പ്രെ​​​സ്റ്റ​​​ൺ റീ​​​ജ​​ൺ കോ​​ഓ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​സ​​​ജി തോ​​​ട്ട​​​ത്തി​​​ൽ, പ്ര​​​ഥ​​​മ വി​​​കാ​​​രി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ഫാ. ​​​ജി​​​നോ അ​​​രീ​​​ക്കാ​​​ട്ട് എം​​സി​​ബി​​എ​​​സ്, ഫാ. ​​​ഫാ​​​ൻ​​​സ്വാ പ​​​ത്തി​​​ൽ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി വൈ​​​ദി​​​ക​​​ർ സ​​​ഹ​​​കാ​​​ർ​​​മ്മി​​​ക​​​രാ​​​യി​​​രു​​​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ