സീറോ മലബാർ ഏപ്രിൽ 23 ലൂക്കാ 20: 9 -16 തിരുത്തൽ 

“തങ്ങൾക്കെതിരായിട്ടാണ് ഈ ഉപമ അവൻ പറഞ്ഞതെന്ന് നിയമജ്ഞരും ഫരിസേയരും മനസിലാക്കി. അവനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു” (19). ഈശോയെ യഹൂദ നേതാക്കൾ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയാണ്. അവരിലെ  തിന്മകളും പാളിച്ചകളും തിരുത്തപ്പെടാനായി ഈശോ ചൂണ്ടിക്കാണിക്കുമ്പോഴാണ് ഈ കൈയേറ്റം  എന്നത് ശ്രദ്ധേയമാണ്. നമ്മുടെ പ്രശ്നങ്ങളും തെറ്റുകളും മറ്റുള്ളവർ ചൂണ്ടിക്കാണിക്കുമ്പോൾ എന്താണ് നമ്മുടെ മനോഭാവം? അതിനെ എളിമ നിറഞ്ഞ മനസോടെ സ്വീകരിക്കുകയാണോ അതോ നമ്മെ തിരുത്തിയ വ്യക്തികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണോ നമ്മൾ ചെയ്യുന്നത്?  നമ്മുടെ തെറ്റുകൾ തിരുത്തപ്പെടുമ്പോഴാണ് നമ്മൾ കൂടുതൽ നന്മയിലേക്ക് പ്രവേശിക്കുന്നത് എന്ന സത്യം ഓർക്കുകയാണെങ്കിൽ തിരുത്തപ്പെടാൻ നമ്മൾ തയ്യാറാകും. തിരുത്തിയവരെ നമ്മൾ നന്ദിയോടെ ഓർമ്മിക്കും.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here