സീറോമലബാര്‍ ഏപ്രില്‍ 20 ലൂക്കാ 6: 6 -11 നന്മ ചെയ്യുക 

“നിയമജ്ഞരും ഫരിസേയരും യേശുവില്‍ കുറ്റമാരോപിക്കുവാന്‍ പഴുതു നോക്കി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന് ശ്രദ്ധിച്ചുകൊണ്ടിരുന്നു” (7).  മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്ന ഈശോയെയും, നന്മ ചെയ്യുന്ന ഈശോയില്‍ കുറ്റമാരോപിക്കാന്‍ കാത്തിരിക്കുന്ന നിയമജ്ഞരേയും ഫരിസേയരേയും നമ്മള്‍ ഇന്നത്തെ വചനത്തില്‍ കാണുന്നു. നന്മ ചെയ്യുന്നവരും കുറ്റം പറയുന്നവരും എന്നീ രണ്ടു ഗണങ്ങള്‍ എക്കാലത്തും ഉള്ളതാണ്. നമ്മള്‍ ഇതില്‍ ഏതില്‍പെടുന്നു എന്ന് സ്വയം കണ്ടുപിടിക്കേണ്ടതാണ്. മറ്റുള്ളവര്‍ ചെയ്യുന്ന നന്മയിലും തിന്മയുടെ ഭാവങ്ങളാണോ നമ്മള്‍ കണ്ടുപിടിക്കുന്നത് എന്ന് ചിന്തിക്കണം. സ്വയം നന്മ ചെയ്യാനും നന്മ ചെയ്യുന്നവരെ അംഗീകരിക്കാനും നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു.

ഫാ. ജി. കടൂപ്പാറയില്‍ എം.സി.ബി.എസ്  

Leave a Reply