സീറോ മലബാർ ഏപ്രിൽ 24  വിശുദ്ധ ഗീവർഗീസ് 

ക്രിസ്തുവിനുവേണ്ടി ജീവിച്ചു മരിച്ച വിശുദ്ധ ഗീവർഗീസ്, വ്യാളിയിൽ നിന്ന് ജനങ്ങളെ രക്ഷിച്ച കാര്യം നമുക്ക് അറിയാവുന്നതാണ്. മരണകരമായ അപകടത്തിൽ കഴിഞ്ഞിരുന്നവരെ, സ്വന്തം ജീവിതം പണയപ്പെടുത്തി രക്ഷപെടുത്തുകയും അവരെ ആക്രമിച്ച ശക്തിയെ നശിപ്പിക്കുകയും ചെയ്തു  വിശുദ്ധൻ. ഏറ്റവും വലിയ ശക്തി ദൈവത്തിന്റേതാണെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം നമുക്ക് കാണിച്ചു തരുകയും ചെയ്യുന്നു. ഇന്നും തിന്മയുടെ അടിമത്വത്തിൽ കഴിയുന്നവരുണ്ട്. തിന്മയെ ഭയപ്പെട്ട് കഴിയുന്നവരുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ കഴിയുന്നവരെ മോചിപ്പിക്കാനും അത്തരം സാഹചര്യങ്ങൾ സൃഷ്ടിച്ച തിന്മയുടെ ശക്തികളെ ഇല്ലായ്മ ചെയ്യാനുമുള്ള ഉത്തരവാദിത്വം നമുക്ക്‌ ഓരോരുത്തർക്കും ഉണ്ട്. അത്തരം കാര്യങ്ങൾ ചെയ്യാൻ വിശുദ്ധ ഗീവർഗീസ് നമുക്ക് പ്രചോദനമാണ്.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ