സീറോ മലബാർ ഏപ്രിൽ 25 മാർക്കോ 16: 15- 20 എന്റെ ലോകം 

ശിഷ്യഗണത്തിന് ഈശോ നൽകിയ പ്രേഷിതദൗത്യമാണ് നമ്മുടെ ഇന്നത്തെ ധ്യാന വിഷയം. ഇപ്രകാരമാണ് അത് ആരംഭിക്കുന്നത്: “നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” (15). ലോകം മുഴുവനും പോയി സകല സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കാനാണ് ഈശോയുടെ ആഹ്വാനം. നമ്മൾ ഓരോരുത്തരും അവിടുത്തെ ശിഷ്യരാണ്. ഈശോയുടെ ഈ ആഹ്വാനം എത്രമാത്രം  സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ‘ലോകം’ മുഴുവനും പോകാനാണ് ആഹ്വാനം. ഏതാണ് നിന്റെ ലോകം? അത് ജീവിക്കുന്ന ഇടമാണ്. ഒരു പക്ഷേ നിന്റെ വീടും തൊഴിൽ സ്ഥലവും മാത്രമായിരിക്കും ‘നിന്റെ ലോകം.’ ആ ‘ലോകം’ മുഴുവനിലുമെങ്കിലും ആ ലോകത്തുള്ള എല്ലാവർക്കുമെങ്കിലും മുമ്പിൽ സുവിശേഷം ആകാന്‍ നിനക്ക് സാധിക്കുന്നുണ്ടോ ? ഏതാണ് എന്റെ ലോകം?

 ഫാ. ജി. കടൂപ്പാറയിൽ എം.സി. ബി. എസ്  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply