സീറോ മലബാർ ഏപ്രിൽ 27 മർക്കോ 6: 35- 44 പരിമിതിയും സാധ്യതയും

ഈശോയുടെയും ശിഷ്യരുടെയും കാഴ്ചപ്പാടിലെ വ്യത്യാസം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശിഷ്യന്മാരുടെ കണ്ണുകൾ ചെന്നെത്തുന്നത് പരിമിതികളിലേയ്ക്കാണ്. “ഇത് ഒരു വിജന പ്രദേശമാണല്ലോ. സമയവും വൈകിയിരിക്കുന്നു”(35). ഇല്ലാത്തതിന്റെ കണക്കാണ് ശിഷ്യർ നിരത്തുന്നത്. അവരുടെ മുൻപിൽ പരിമിതിമാത്രമാണ്. എന്നാൽ ഈശോ കാണുന്നത് എല്ലാം സാധ്യതകളാണ്. “നിങ്ങൾ തന്നെ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ” (37), “നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്” (38). സാധ്യതകളിലേയ്ക്ക് നയിക്കുന്നതാണ് ഈശോയുടെ വാക്കുകളുടെ ഉള്ളടക്കം. ജീവിതത്തിലെ പ്രതിസന്ധികളുടെയും പ്രശ്നങ്ങളുടെയും മുൻപിൽ നിൽക്കുമ്പോൾ നമ്മുടെ മുമ്പിൽ തെളിയുന്നത് എന്താണ്? പരിമിതികളെക്കുറിച്ചുള്ള ഭയമോ, അതോ സാധ്യതകളെക്കുറിച്ചുള്ള പ്രതീക്ഷയോ?

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here