സീറോ മലബാർ മെയ് 4 മത്താ 15: 10- 20 ഹൃദയം 

“വായിൽ നിന്നു വരുന്നത് ഹൃദയത്തിൽ നിന്നാണ് പുറപ്പെടുന്നത്” (18) എന്ന വാക്യം നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. ഒരുവന്റെ ഹൃദയം എങ്ങനെയോ, അങ്ങനെയായിരിക്കും അവന്റെ കാഴ്ചപ്പാടും വാക്കുകളും പ്രവർത്തികളും. ഹൃദയത്തിൽ നന്മ നിറയ്ക്കുക; നന്മ നിറഞ്ഞ ഹൃദയത്തിന് ഉടമയാവുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഹൃദയത്തിന്റെ തികവിൽ നിന്നാണല്ലോ ആധരം  സംസാരിക്കുന്നത്. ഹൃദയം നിറയെ സ്‌നേഹവും നന്മയും സമാധാനവും ഉള്ളവനിൽ നിന്ന് അത് തന്നെ പുറത്തുവരും. കാപട്യം നിറഞ്ഞ ഹൃദയത്തിൽ നിന്ന് എത്ര മറച്ചു വച്ചാലും കപടതയേ വരൂ.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ