സീറോ മലബാർ മെയ് 5 യോഹ 15 : 26 – 16 : 4 അറിവ് 

ദൈവത്തെയോ ഈശോയെയോ അറിയാത്തവരോടൊപ്പം ജീവിക്കേണ്ടി വരുകയാണെങ്കിൽ സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നമ്മൾ വചനത്തിൽ വായിക്കുന്നു. ക്രിസ്തുവിനു വേണ്ടി നമ്മൾ നിലകൊള്ളുമ്പോഴും ജീവിക്കുമ്പോഴും നമ്മളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നവർ ദൈവത്തെ അറിയാത്തവരാണ്; അവർക്കു ഈശോയെയും അറിയില്ല. നന്മ ചെയ്യുകയും നന്മയിൽ ജീവിക്കുകയും ചെയ്യുന്നവരെ ഉപദ്രവിക്കാനും ഇല്ലാതാക്കാനും നമ്മൾ ശ്രമിക്കുകയാണെങ്കിൽ ഈശോ ഇതു തന്നെ നമ്മളോടും പറയും- നിങ്ങൾ എന്നെയോ എന്റെ പിതാവിനെയോ അറിയാത്തവരാണ് എന്ന്. ദൈവത്തെയും ഈശോയെയും യഥാർത്ഥത്തിൽ അറിയുന്നവർ നന്മയെ പ്രവർത്തിക്കൂ. നമുക്ക് നമ്മുടെ പ്രവർത്തനങ്ങളെ പരിശോധിക്കാം.

ഫാ. ജി. കടൂപ്പാറയിൽ എം.സി.ബി.എസ്  

Leave a Reply