സീറോ മലബാർ മെയ് -17 ലൂക്കാ 14: 25 -35 വില

ശിഷ്യത്വത്തിന്റെ വിലയെക്കുറിച്ചുള്ള ധ്യാനമാണ് നമ്മൾ ഇന്ന് നടത്തുന്നത്. ‘വലിയ ജനക്കൂട്ടങ്ങൾ’ അവന്റെ അടുത്തുവന്നപ്പോഴാണ്(25) ശിഷ്യത്വം വിലപിടിപ്പുള്ള ഒന്നാണെന്ന് ഈശോ പറയുന്നത്. ആൾക്കൂട്ടത്തോടൊപ്പം ചേർന്ന് വെറുതെ നടത്താവുന്ന ഒന്നല്ല അത്. അതൊരു വ്യക്തിപരമായി ബന്ധമാണ്. വ്യക്തിപരമായ, വ്യക്തമായ വിലയും അതിന് നൽകേണ്ടി വരും. ഗോപുരം പണിയാൻ പോകുന്ന ആളിന്‍റെയും യുദ്ധത്തിനുപോകുന്ന രാജാവിന്റെയും ഉപമകളിലൂടെ ഈശോ വ്യക്തമാക്കുന്നത്, ശിഷ്യത്വം എന്നത് ഗൗരവമേറിയ ഉത്തരവാദിത്വം ഉൾച്ചേർന്നിരിക്കുന്ന ഒന്നാണെന്നാണ്. വിലകൊടുത്താലെ, വിലപിടിപ്പുള്ളത് ലഭിക്കും എന്നതും വിസ്മരിക്കാതിരിക്കാം.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here