സീറോ മലബാർ മെയ് 18 മത്താ 24: 7- 14 സ്‌നേഹം

ഈശോയ്ക്കുവേണ്ടി ജീവിക്കുന്നവൻ കടന്നുപോകേണ്ട സഹനവഴികളെക്കുറിച്ചുള്ള വചനഭാഗമാണിത്. ” അധർമ്മം വർദ്ധിക്കുന്നതിനാൽ പലരുടെയും സ്‌നേഹം തണുത്തുപോകും”(12) എന്ന വാക്യം കൂടുതൽ ശ്രദ്ധനൽകേണ്ട ഒന്നാണ്. ചുറ്റുപാടും അനീതിയും അധർമ്മവും പെരുകുമ്പോൾ പലരുടെയും സ്‌നേഹം തണുത്ത് ഉറഞ്ഞു പോകും ചുറ്റുപാടും ഇങ്ങനെയാണ്, ഇനി ഞാനായിട്ട് എന്ത് നന്മ ചെയ്യാനാണ് എന്ന ഭാവം നമുക്ക് ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട് അതോടെ നമ്മൾ തണുത്തുറഞ്ഞ സ്‌നേഹത്തിന്റെ ഉടമകളായി മാറാറുണ്ട്. പ്രകടിപ്പിക്കാത്ത, ചൂടില്ലാത്ത, സ്‌നേഹം ഉണ്ടായിട്ട് എന്താണ് കാര്യം? ഓരോ ദിവസവും പുതിയ സ്‌നേഹവുമായി വരുന്ന ഈശോയാണ് നമ്മുടെ മാതൃക. അധർമ്മം പെരുകുമ്പോൾ അതിനെക്കാൾ വലിയ സ്‌നേഹം പ്രകടിപ്പിക്കാൻ നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here