സീറോ മലബാർ മെയ് 19 മത്താ: 18: 23- 35 കരുണ

“ഞാൻ നിന്നോട് കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോട് കരുണ കാണിക്കേണ്ടവനായിരുന്നില്ലേ?” (33) എന്ന വാക്യം നമ്മെ സ്വന്തം ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കണം. “ദൈവത്തിന്റെ കരുണയിലാണ് ഈ ലോകം നിലനിൽക്കുന്നത്” എന്ന് ഫ്രാൻസിസ് പാപ്പയോടെ പണ്ട് ഒരു മുത്തശ്ശി പറഞ്ഞത് നൂറു ശതമാനവും ശരിയാണെന്ന് പാപ്പ പിന്നീട് അനുസ്മരിക്കുകയുണ്ടായി. ദൈവത്തിൽ നിന്ന് എത്രാമാത്രം കരുണ സ്വീകരിച്ചവരാണ് നമ്മൾ ഓരോരുത്തരും. പക്ഷേ, ആ കരുണ മറ്റുള്ളവരിലേയ്ക്ക് കൈമാറുന്നതിൽ പരാജയപ്പെട്ടവരാണ് നമ്മൾ. നമ്മൾ സഹോദരങ്ങളോട് കോപിച്ച, അവരെ ഒറ്റപ്പെടുത്തിയ, അപമാനിച്ച അവസരങ്ങളൊക്കെ അവരോട് കരുണ കാണിക്കാൻ ദൈവം തന്നതായിരുന്നു. കരുണയുടെ കാര്യത്തിൽ ദൈവം നടത്തുന്ന പ്രായോഗിക പരീക്ഷകളിൽ നമ്മൾ വിജയിക്കാറുണ്ടോ?

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here