സീറോ മലബാര്‍ ജൂണ്‍ 14 മര്‍ക്കോ 7:24-30 വിശ്വാസം

മഹത്തായ വിശ്വാസത്തിന്റെ ഉടമയായിരുന്നു സീറോ-ഫിനേഷ്യന്‍ സ്ത്രീ. ഓരോ ചലനത്തിലും സീറോഫിനീഷ്യന്‍ സ്ത്രീ തന്റെ വിശ്വാസം വ്യക്തമാക്കി. ആദ്യം അവള്‍ ക്രിസ്തുവിനെ തേടിയെത്തി. തന്റെ ആവശ്യം നിറവേറ്റിത്തരും എന്നവള്‍ വിശ്വസിച്ചു. അവന്റെ കാല്‍ക്കല്‍ വീണു. അവനോട് അപേക്ഷിച്ചു. ആദ്യം യേശു മിണ്ടാതിരുന്നിട്ടും അവഗണിച്ചപ്പോഴും അവള്‍ നിരാശയായില്ല. നായയോടുപമിച്ചിട്ടും അവള്‍ പിന്മാറിയില്ല. എത്രമേല്‍ അവഗണിക്കപ്പെട്ടോ, അത്രമേല്‍ ശരണവും വിശ്വാസവും അവള്‍ പ്രകടിപ്പിച്ചു. ഇവിടെ സംഭവിക്കുന്ന നാലു കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം. 1. അവള്‍ അവന്റെ കാല്‍ക്കല്‍ വീഴുന്നു; 2. അവള്‍ അപേക്ഷിക്കുന്നു; 3. അവള്‍ മറുപടി പറയുന്നു; 4. അതിന്റെ ഫലമായി അവളുടെ കൊച്ചുമകള്‍ സുഖപ്പെടുന്നു. പ്രാര്‍ത്ഥനയുടെ വിവിധ ഘട്ടങ്ങളാണ് മേല്‍പ്പറഞ്ഞ നാലു കാര്യങ്ങളും. നമ്മുടെ പ്രാര്‍ത്ഥനാ ജീവിതവും ഈ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതാണ്

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

Leave a Reply