സീറോ മലങ്കര ജൂണ്‍ 14 ലൂക്കാ 11:47-54 താക്കോല്‍

വേദജ്ഞാനത്തിന്റെയും ദൈവികാറിവിന്റെയും പണ്ഡിതരായിരുന്നു നിയമജ്ഞര്‍ (11:52). അവര്‍ക്ക് ഈ ദൈവാനുഗ്രഹം ലഭിച്ചിരിക്കുന്നത് അവര്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി ഉപയോഗിക്കാനെന്നതാണ് യേശു ദ്വോതിപ്പിക്കുന്നത്. പലതിന്റെയും താക്കോല്‍ ദൈവം നിന്നെയും ഏല്പിച്ചിട്ടുണ്ടെന്ന് മറക്കരുത്. നിന്റെ സമ്പത്തും, ആരോഗ്യവും, കഴിവുകളും, സൗന്ദര്യവുമൊക്കെ അതില്‍പ്പെടും. നിന്നെ ഏല്പിച്ചിരിക്കുന്നത് നിനക്കുവേണ്ടി മാത്രമല്ല നിന്റെ കൂടെയുള്ളവര്‍ക്കും വേണ്ടിക്കൂടിയാണ്. നിന്റെ സമ്പത്തുകളുടെ ഒടേക്കാരനല്ല നീ; മറിച്ച് വെറും കാര്യസ്ഥന്‍ മാത്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ