സീറോ മലങ്കര മെയ് 5 മര്‍ക്കോ. 8:1-10 അനുകമ്പ

യേശു ശിഷ്യരോട് പറയുന്നത്, ജനക്കൂട്ടത്തോട് അവന് അനുകമ്പ തോന്നുന്നു. അവര്‍ക്ക് ഭക്ഷിക്കാന്‍ ഒന്നുമില്ല എന്നാണ് (8:2). ജനക്കൂട്ടത്തിന്റെ അടിസ്ഥാനാവശ്യമാണ് യേശു ശ്രദ്ധിക്കുന്നത്. യഥാര്‍ത്ഥ ദൈവികരീതിയുടെ ലക്ഷണമിതാണ് – മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ ശ്രദ്ധിക്കുക. നിന്റെ അടുത്തുള്ളവരുടെ അടിസ്ഥാനാവശ്യങ്ങള്‍ ശ്രദ്ധിക്കാനുള്ള കടമ നിനക്കുണ്ട്. അവരുടെ ഭക്ഷണവും, വിദ്യാഭ്യാസവും, ആരോഗ്യവും സുരക്ഷിതത്വവും നീ ഉറപ്പുവരുത്തണം. അപ്പോഴാണ് നീ ദൈവിക മനുഷ്യനായിത്തീരുന്നത്. അല്ലാതെ, പരലോകകാര്യങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴല്ല.

Leave a Reply