ദാരിദ്ര്യത്തെ അകറ്റാൻ ‘ഷെയർ വാട്ട് മാറ്റേഴ്സ്’ ക്യാമ്പയിൻ 

ദാരിദ്യ്രത്തെ അകത്തുക എന്ന ലക്ഷ്യത്തോടെ  ‘ഷെയർ വാട്ട് മാറ്റേഴ്സ്’ എന്ന പേരിൽ  ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ് മാനോസ് യൂണിദാസ് എന്ന സംഘടന.  ആവശ്യക്കാരായ വ്യക്തികളെയും സമൂഹങ്ങളെയും സഹായിക്കുകയും അവർ ഒറ്റയ്ക്കല്ല എന്ന് ബോധ്യപ്പെടുത്തുകയുമാണ് ഈ ക്യാമ്പെയിനിലൂടെ സംഘടന ഉദ്ദേശിക്കുന്നത്.

പങ്കുവയ്ക്കലിന്റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഈ ക്യാമ്പയിൻ നടത്തപ്പെടുന്നത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, മധ്യ പൂർവ ദേശങ്ങൾ എന്നിവിടങ്ങളിൽ വികസന പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകി വരുന്ന സംഘടനയാണ് മാനോസ് യൂണിദാസ്. ദാരിദ്ര്യത്താൽ കഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക്‌ മാന്യമായ ജീവിതത്തിനു അവസരമുണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന സ്ഥാപിതമായത്.

“അവരുടെ അനുദിന പ്രവർത്തനങ്ങളിൽ ഞങ്ങൾ അവരോടൊപ്പം സഞ്ചരിക്കുന്നു. പട്ടിണിക്കെതിരെയും പ്രതികൂല സാഹചര്യങ്ങൾക്കെതിരെയും അവർ ആയിരിക്കുന്ന സാഹചര്യത്തിൽ നിന്നുകൊണ്ട് ഞങ്ങൾ പോരാടുന്നു. അവരുടെ കുട്ടികൾക്കും അവരുടെ സമുദായങ്ങൾക്കും അവർക്കു തന്നെയും  കൂടുതൽ മാന്യമായ ജീവിതം നൽകാനായി ശ്രമിക്കുന്നു. അവരുടെ ഗവൺമെൻറിനു മുന്നിൽ വാദിക്കുന്ന പ്രക്രിയകളിലും അവരുടെ അധികാരികൾക്കും സ്ഥാപനങ്ങൾക്കും മുൻപിൽ കൂടുതൽ അന്തസ്സുള്ള ജീവിതം നയിക്കുന്നതിനും ഞങ്ങൾ അവരെ സഹായിക്കുന്നു” എന്ന് സംഘടനയിലെ അംഗമായ മരിയ ജോസ് ഹർണാൻഡോ പറഞ്ഞു.

2016 ആരംഭിച്ച ഈ പദ്ധതിയിലൂടെ ഒരു വർഷവും ആയിരക്കണക്കിന് ആളുകളാണ് മികച്ച ജീവിത നിലവാരത്തിലേക്ക് കടന്നു വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here