സ്വർഗ്ഗം കൂടുതൽ അടുത്തതുപോലെ!

‘എനിക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ എന്റെ കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ട്’ എന്ന് പറഞ്ഞ് മരണത്തിലേക്ക് നടന്നടുത്ത സപ്നയുടെ ഭര്‍ത്താവ് ജോജു എഴുതുന്നു.

സപ്ന മരിച്ചിട്ടില്ല; അവൾ ജീവിച്ചു. ഞങ്ങളോടൊത്ത് കുറച്ചു നാൾ താമസിച്ച ശേഷം ഡൽഹിക്കു പോകുന്നതിനു പകരം സപ്ന സ്വർഗ്ഗത്തിലേക്ക് യാത്രപോയിരിക്കുന്നു. US-ൽ പോകുന്നവർ അവിടേക്ക് visa തയ്യാറാകുന്നതിനനുസരിച്ച് ബന്ധുജനങ്ങളേയും സുഹൃത്തുക്കളേയും കൊണ്ടുപോകുന്നതുപോലെ സപ്ന കൂടെയുള്ള നമ്മെയും കൊണ്ടുപോകുമെന്ന് കരുതാം.

ഈശോയും മാതാവും ഒക്കെ ഉണ്ടെങ്കിലും സപ്ന സ്വർഗ്ഗത്തിലെത്തിയപ്പോൾ എന്തോ, സ്വർഗ്ഗം കൂടുതൽ അടുത്തതുപോലെ!

വേർപാടിന്റെ വേദനയുണ്ടെങ്കിലും പ്രത്യാശയുടെ ഒരു സമാധാനം കുഞ്ഞുങ്ങളിൽ പോലും കാണാം.

ആരടേയും പ്രാർത്ഥന വൃഥാവിലായിട്ടില്ല.

നിങ്ങളുടെ ഈ വലിയ സഹായത്തിന് നന്ദി…

ഒത്തിരി നന്ദി…

ജോജു ചിറ്റാട്ടുകര

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ